Wednesday, January 19

വിരാട് കോഹ്ലിക്ക് സെഞ്ച്വറി: ഇന്ത്യ പൊരുതുന്നു

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. കോലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ ഇന്ത്യ പൊരുതുകയാണ്. ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 50 അറുപത് റണ്‍സ് പിന്നിലാണ്. വിരാട് കോഹ്ലി പുറത്താവാതെ 117 റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ ഒവതിന് 294 എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനഃരാരംഭിച്ച ഇംഗ്ലണ്ട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുറളി വിജയും നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നിലംപതിക്കുകയായിരുന്നു. ധവാനും മുരളിക്കും മികച്ച തുടക്കം മുതലാക്കാനായില്ല. അമ്പത് റണ്‍സില്‍ ആദ്യ വിക്കറ്റ് വീണ ഇന്ത്യയ്ക്ക് സ്‌കോര്‍ 182ല്‍ എത്തുമ്പോഴേക്കും ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സാം കുറാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

Spread the love
Read Also  ഓപ്പണർ ഷിഖർ ധവാൻ, സഞ്ജു വിക്കറ്റ് കീപ്പർ; നാളെ തിരുവനന്തപുരത്ത്, പ്രവേശനം സൗജന്യം