Saturday, January 29

കൊങ്കിണി നോവലിസ്റ്റിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണി; പോലീസ് കാവലേര്‍പ്പെടുത്തി

കൊങ്കിണി നോവലിസ്റ്റ് ദാമോദര്‍ മൗസോക്കു ഹിന്ദുത്വ സംഘടനയില്‍ നിന്നും വധഭീഷണി. ഗോവ ആസ്ഥാനമായ തീവ്രഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയ്‌ക്കെതിരെ പരസ്യനിലപാട് എടുത്തതിനെ തുടര്‍ന്നാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഗോവന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരന് പോലീസ് കാവലേര്‍പ്പെടുത്തി. ഗൗരി ലങ്കേഷിനെ വധിച്ച സംഘം തയ്യാറാക്കിയ കൊലപ്പട്ടികയില്‍ ദാമോദര്‍ മൗസോക്കുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ണാടക പോലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മൗസോ തിരക്കഥാകൃത്ത് കൂടിയാണ്. കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോവയെ മുഴുവന്‍ ബാധിച്ച കാന്‍സറാണ് സനാതന്‍ സന്‍സ്തയെന്നും എത്രയും പെട്ടെന്ന് ഈ തീവ്രവാദി സംഘടനയെ നിരോധിക്കണമെന്നും മൗസോ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ചിന്തകളെ കൊല്ലാന്‍ ഒരു വെടിയുണ്ടയ്ക്കും കഴിയില്ലെന്ന് വധഭീഷണി വന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. നേരത്തെതന്നെ ഹിന്ദുത്വവാദികള്‍ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്നതുകൊണ്ട് ആക്രമണ ഭീഷണിയുടെ സാഹചര്യം നിലനിന്നിരുന്നു.

കൊലപ്പട്ടികയില്‍ ഗൗരി ലങ്കേഷ് രണ്ടാമതായിരുന്നു; ഒന്നാമത് ഗിരീഷ് കര്‍ണാടും

Spread the love
Read Also  ഡി. കെ. ശിവകുമാറും ഗുലാം നബി ആസാദും കസ്റ്റഡിയിൽ

Leave a Reply