.ആൾക്കൂട്ടമനശ്ശാസ്ത്രത്തിനനുസൃതമായി മാധ്യമങ്ങളും കൂടത്തായി കൊലപാതക പരമ്പര സെൻസേഷനലായി അവതരിപ്പിച്ചപ്പോൾ ഇതാ സിനിമാക്കാർ തമ്മിൽ മത്സരം. കഴിഞ്ഞ ദിവസമാണു കേരളജനതയെ ഒന്നടങ്കം നടുക്കിയ കൊലപാതക പരമ്പരയായ കൂടത്തായി സംഭവം സിനിമയാവുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ മറ്റൊരവകാശവാദം കൂടി കൂടത്തായി ജോളിക്കുവേണ്ടി കളത്തിലേക്കിറങ്ങിയിരിക്കുകയാണു. മോഹൻ ലാൽ നായകനായുള്ള ചിത്രമാണു കഴിഞ്ഞ ദിവസം നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായാണു മോഹൻ ലാൽ അഭിനയിക്കുന്നത്. ഇപ്പോൾ നടിയായ ഡിനി ഡാനിയേൽ, തങ്ങളുടെ ടീം ചിത്രം നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണു

ഫെയ്സ് ബുക്കിലൂടെയാണു ഡിനി തൻ്റെ ഉത്ക്കണ്ഠ അറിയിച്ചിരിക്കുന്നത്. കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററും തങ്ങള്‍ ഡിസൈൻ ചെയ്തു പുറത്തുവിട്ടിരുന്നുവെന്നും നടി പറഞ്ഞു. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോളിയായി വേഷമിടുന്നത് ഡിനി ഡാനിയേലാണ്. വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിർമ്മാതാവ് അലക്‌സ് ജേക്കബാണ്. തങ്ങളുടെ സിനിമ തുടങ്ങിയതിന് പിന്നാലെയായാണ് ആന്റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുന്നുവെന്ന് കേട്ടത്. ഇനിയിപ്പോ എന്ത് എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ കുറിപ്പ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂരിൻ്റെ സിനിമയെക്കുറിച്ചുള്ള പത്രകട്ടിംഗും പങ്കുവെച്ചായിരുന്നു ഡിനി കുറിപ്പ് പോസ്റ്റ് ചെയ്തത്.

കൂടത്തായി കൊലക്കേസിൻ്റെ ചോദ്യം ചെയ്യൽ പോലും ഒന്നുമായിട്ടില്ലെന്നിരിക്കെ ചിത്രത്തിനുവേണ്ടി രണ്ടു ടീം രംഗത്തിറങ്ങിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പൊടിപൊടിക്കുകയാണു. സിനിമാവ്യവസായികളുടെ ലാഭക്കണ്ണുകളെ കേന്ദ്രീകരിച്ചാണു ഇപ്പോൾ വാട്ശാപ്പ് മെസ്സേജുകൾ പറക്കുന്നത്. ഇനി ആരാണു ആദ്യം ചിത്രം നിർമ്മാണവുമായി രംഗത്തിറങ്ങിയത് എന്നതുകൂടി അന്വേഷണസംഘത്തിൻ്റെ തലയിൽ വീഴുമോ എന്നാണു പോലീസിൻ്റെ ആശങ്ക എന്ന നിലയിലാണു ട്രോളുകൾ പുരോഗമിക്കുന്നത്

ടെലിവിഷൻ സീരിയലിലൂടെ സുപരിചിതയായ അഭിനേത്രിയാണ് ഡിനി ഡാനിയേല്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷനെന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കഥാപാത്രനിർമ്മിതിയിലെ കല്ലുകടിയും മോഹൻ ലാലിൻ്റെ നിർജീവമുഖവും ലൂസിഫർ നിങ്ങൾക്ക് ചേരില്ല പൃഥ്വി

LEAVE A REPLY

Please enter your comment!
Please enter your name here