മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്.  കൂടത്തായി കൊലപാതക പരമ്പര സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ പോലീസ് മേധാവി. പോലീസ് എന്ന വ്യാജേന നാട്ടുകാരെ ബന്ധപ്പെട്ട് കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന പരാതി വന്നതിനെ തുടര്‍ന്നാണ് ഇത്. ഫോണ്‍ വഴിയും അല്ലാതെയും പോലീസ് ആണെന്ന രീതിയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സമീപിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു.

 ഈ  കേസില്‍ തുടക്കം മുതല്‍ തന്നെ മാധ്യമങ്ങള്‍ അമിതമായ ആവേശം കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തു വന്നത്.

 അന്വേഷണം ദുഷ്കരമാകുന്ന തരത്തിൽ മാധ്യമങ്ങൾ ഇടപെടലുകൾ നടത്തിയതോടെയാണ് പോലീസ് മുന്നറിയിപ്പ്. കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിക്കുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവൃത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പത്രകുറിപ്പില്‍ പറയുന്നു. ഇത്തരം നിയമവിരുദ്ധ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു

Read Also  കാലാവസ്ഥാ സമരത്തിന്റെ അലയൊലികൾ കേരളത്തിലും ; കാലാവസ്ഥവലയം തീർക്കുവാനായി വിദ്യാർത്ഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here