Wednesday, January 19

കോടതി വിധി നടപ്പിലാക്കാൻ സാധിച്ചില്ല; ഓർത്തഡോക്സ് വൈദികൻ തിരികെ പോയി

സഭാ സംഘർഷം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഓർത്തഡോക്സ് വൈദികൻ തിരികെ പോയി. കോടതി വിധി നടപ്പിലാക്കാൻ പൊലീസ് എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ കനത്ത പ്രതിഷേധം ആണ് ഉയർത്തിയത്. വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പരാജയപ്പെടുകയായിരുന്നു. ആദ്യവട്ടം ഓർത്തഡോക്സ് വൈദികനുമായി പൊലീസ് എത്തിയതിന് ശേഷം വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പൊലീസ് വൈദികനെ തിരിച്ചയക്കുകയായിരുന്നു.

തുടർന്ന് ഉച്ചയോട് കൂടി ഓർത്തഡോക്സ് വൈദികനുമായി പൊലീസ് എത്തിയെങ്കിലും വിശ്വാസികൾ എതിർപ്പുമായി രംഗത്ത് വരികയായിരുന്നു. കോടതി വിധി പാലിക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് അറിയിച്ചെങ്കിലും വിശ്വാസികൾ പ്രതിഷേധം തുടരുകയായിരുന്നു. തുടർന്ന് തോമസ് പോൾ റമ്പാൻ തിരികെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം കോടതി രൂക്ഷ വിമർശനം ആണ് പൊലീസിനെതിരെ നടത്തിയത്. കോടതി വിധി നടപ്പിലാക്കുകയാണ് പോലീസിന്റെ ഉത്തരവാദിത്വം എന്ന് കോടതി ഓർമ്മിപ്പിച്ചു.

Spread the love
Read Also  പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഞായറാഴ്ച്ച കുർബാന നടത്തും

Leave a Reply