Saturday, January 29

കോട്ടയം സീറ്റ് മാണിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാവുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തത്തോടെ മുന്നണികൾ തമ്മിലുള്ള സമവാക്യങ്ങളും വീതം വെപ്പുകളും തുടരുകയാണ്. കേരള കോൺഗ്രസ് മാണി വിഭാഗം കുത്തക ആക്കി വെച്ചിരിക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്ക ണമെന്ന ആവശ്യം മുന്നണിക്കുള്ളിൽ ശക്തമായി ഉയരുകയാണ്. ഒരു വിഭാഗം ജില്ലാ കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇത് സംബന്ധിച്ച് നേതൃത്വത്തിന് കത്ത് നൽകിയതായാണ് വിവരം.

2009-ൽ ആണ് മണ്ഡലം കേരള കോൺഗ്രസ് മാണിയ്ക്ക് വിട്ട് നൽകുന്നത്. തുടർന്ന് രണ്ട് വട്ടം ജോസ് കെ. മാണി കോട്ടയത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തി യെങ്കിലും ഒഴിവ് വന്ന രാജ്യ സഭാ സീറ്റുകളിൽ ഒരെണ്ണം മാണി വിഭാഗത്തിന് നൽ കാൻ തീരുമാനിച്ചതോടെ കോട്ടയത്തെ എംപിയായിരുന്ന ജോസ് കെ. മാണി എംപി സ്ഥാനം രാജി വെച്ച് രാജ്യ സഭാ എംപി ആവുകയായിരുന്നു. ഒരു എംപി സ്ഥാനത്തിൽ കൂടതൽ കേരള കോൺഗ്രസിന് നൽകേണ്ടതില്ല എന്നതാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ലോക്സഭാ എംപി സ്ഥാനവും പിന്നെ രാജ്യ സഭാ എംപി സ്ഥാനവും നൽ കിയാൽ അത് ഗ്രൂപ് സമവാക്യങ്ങളെ ആകെ തകർക്കുന്നതാകുമെന്നും മുസ്ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ഇടയാക്കുമെന്നും നേതാക്കൾ പറയുന്നു. അതിനാൽ സീറ്റ് കോൺഗ്രസ് തിരികെ പിടിക്കണമെന്നും ഇവർ ആവശ്യപെടുന്നു.

എന്നാൽ 1977ൽ മണ്ഡല രൂപീകരണ കാലം തൊട്ട് ഏറ്റവും കൂടതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കേരള കോൺഗ്രസ് ആണെന്നും 77 ലും 80 ലും സ്കറിയ തോമസ് കേരള കോൺഗ്രസിന് വേണ്ടി വിജയിച്ച മണ്ഡലമാണെന്നുമാണ് കേരള കോൺഗ്രസ് മാണി വിഭാഗം ഉന്നയിക്കുന്ന വാദം. എന്നാൽ സമീപ കാലം വരെ കോൺഗ്രസ് മത്സരിച്ചിരുന്നു കോട്ടയം മണ്ഡലം കുത്തകയാക്കി മാണി വിഭാഗം കൈവശപ്പെ
ടുത്തിയിരിക്കുകയാണ് എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന വാദം. 89, 91, 96 കാലഘട്ടത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല മത്സരിച്ച് ജയിച്ച മണ്ഡലമായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലം.

തങ്ങൾക്ക് മണ്ഡലത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. വിജയിക്കാവുന്ന മണ്ഡലമായിരുന്നിട്ട് കൂടി മണ്ഡലം ഇക്കു റിയും മാണി കോൺഗ്രസിന് വിട്ട് നല്കുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാ ടാണ് മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്.

Spread the love
Read Also  'ഞാൻ ആർ എസ് എസ് ആയിരുന്നു' ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ

Leave a Reply