Saturday, August 8

കോവിഡ് 19 നുശേഷം അമേരിക്കൻ മേധാവിത്വം ചൈന പിടിച്ചെടുക്കുമോ

ലോകം മുഴുവൻ കൊവിഡ്-19 ഭീതിയിൽ വലയുമ്പോൾ ചൈന മറ്റൊരു തന്ത്രപരമായ നീക്കത്തിലാണ്. ആഗോള തലത്തില്‍ രോഗം പടർന്നുകയറിയപ്പോൾ ലോകത്തിന്റെ നെറുകെ നിന്നുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് വീരവാകാം മുഴക്കി. കൊറോണ വൈറസ് അമേരിക്കയിൽ ഒരു പ്രതിസന്ധിയുമുണ്ടാക്കില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറസ് ബാധയിൽ പകച്ചു ഇപ്പോൾ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയെ കോവിഡ് ബാധ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ ആഗോള മെഡിക്കല്‍ രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച കൊവിഡ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയനേതൃത്വത്തിൽ വലിയ മാറ്റം വരുത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അമേരിക്ക യൂറോപ്പിലേക്കുള്ള കവാടങ്ങൾ അടച്ചതോടെയാണ് ചൈന സഹായഹസ്തവുമായി രംഗത്തുവന്നിരിക്കുന്നത്

കൊറോണ വൈറസ് ചൈനയെ പിടിച്ചുലച്ചപ്പോൾ ഇത് ‘ചൈനീസ് വൈറസ്’ എന്നും ‘വുഹാന്‍ വൈറസ്’ എന്നും യു എസ് വിശേഷിപ്പിച്ചിരുന്നു. കൊവിഡ് അമേരിക്കയുടെ ജൈവായുധം ആണെന്ന് ചൈനയും ആരോപണമുന്നയിച്ചിരുന്നത് വാർത്തയായതാണ്. ഇതിനുശേഷമാണ് ചൈന വൈറസിൽ നിന്നും മോചനം നേടിയ വാർത്ത പുറം ലോകമറിഞ്ഞത്‌

ഈ സാഹചര്യത്തിൽ ചൈന ഇറ്റലിയിലേക്ക് മെഡിക്കല്‍ സംഘത്തെയും മെഡിക്കല്‍ സാമഗ്രികളും അയക്കുമെന്ന് പ്രഖ്യാപിച്ചു. ഇറ്റലിക്കൊപ്പം ഇറാനും സെര്‍ബിയക്കും ചൈന മെഡിക്കൽ സഹായം നല്‍കി. ഈ രാജ്യങ്ങള്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ സഹായഹസ്തം നല്‍കിയ ചൈനയ്ക്ക് ഭാവിയില്‍ ഇത് ആഗോളനയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ കാരണമാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ള യൂറോപ്പിന്റെ എല്ലാ പ്രതിസന്ധികൾക്കും ചൈന ഒപ്പം നിന്നാൽ യു എസിന്റെ മേധാവിത്വം അതോടെ അവസാനിക്കുകയാവും ഫലം.

ലോകരാജ്യങ്ങളിലെല്ലാം മെഡിക്കല്‍ സാമഗ്രികളുടെയും ഔഷധങ്ങളും മറ്റെല്ലാ ഉൽപ്പന്നങ്ങളും വേണ്ടുവോളം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ ചൈന ഒരിടവേളയ്ക്കു ശേഷം ആരംഭിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊവിഡ്-19 പ്രതിരോധത്തിനായി വേണ്ട മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും നിര്‍മാണ കേന്ദ്രം ചൈനയാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവു മൂലം നിലവില്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിനായി വാഹനനിര്‍മാതാക്കളുമായി കരാറിലെത്തിയിരിക്കുകയാണ് ചൈന. ഇനി യൂറോപ്യന്‍ യൂണിയന്‍  ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഇനി ചൈനയുടെ വെന്റിലേറ്ററുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും കടന്നുചെല്ലും

യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും കൊവിഡ് പ്രതിസന്ധിയിലാണ്. ദിനപ്രതി കോവിഡ് മരണങ്ങൾ വർധിക്കുകയാണ്. ഇവർക്കും കൂടുതൽ സഹായം ചെയ്യാൻ ചൈന ഒരുക്കമാണ് യൂറോപ്യന്‍ യൂണിയന്‍ കൊവിഡില്‍ സാമ്പത്തികമായി തകരുന്ന സാഹചര്യം വന്നാല്‍ ചൈനയെ ആശ്രയിക്കേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഇറ്റലിയെ കാര്യമായി സഹായിച്ചില്ല എന്ന് ഇറ്റലി ആരോപിച്ച സാഹചര്യത്തിലാണ് ചൈനയുടെ രംഗപ്രവേശം .

.പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ആലപ്പുഴയിൽ ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ ; അന്തിമ പരിശോധന കഴിഞ്ഞു മാത്രമേ ഉറപ്പിക്കാനാവൂയെന്ന് ആരോഗ്യമന്ത്രി

Leave a Reply