Thursday, July 2

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് ; കാസർഗോഡ് സ്ഥിതി ഗുരുതരം

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5 പേർ കൊച്ചിയിലും 6 പേർ കാസർഗോഡ്, പാലക്കാട് ഒരാൾക്ക് വീതവുമാണ് കോവിഡ് ബാധിച്ചത് എന്നു മുഖ്യമന്ത്രി പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ സ്ഥിതി ഗുരുതരമാണ്.  കാസർഗോഡ് എല്ലാ സർക്കാർ ഓഫീസുകളും ഒരാഴ്ച അടച്ചിടുമെന്ന മുഖ്യമന്ത്രി അറിയിച്ചു.

കാസറഗോഡ് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങളെല്ലാം രണ്ടാഴ്ച അടച്ചിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.  രാവിലെ 11 മണി മുതൽ 5 വരെ മാത്രമേ കടകൾ പ്രവർത്തിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ബി, സി ഗ്രേഡ് വിഭാഗത്തിലുള്ള 50 ശതമാനം പേർ മാത്രം ഓഫീസുകളിൽ ജോലിക്ക് ഹാജരായാൽ മതി. ഇവർ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അടിസ്ഥാനത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ ഓഫീസുകളിൽ ജോലിക്ക് ഹാജരാകണം.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 40 ആയി. ഇതിൽ മൂന്നു പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. കൊച്ചിയിൽ രോഗം ബാധിച്ചവർ ബ്രിട്ടീഷ് പൗരന്മാരാണ്. അഞ്ചുപേരും കളമശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും 60 വയസ്സിനുമേൽ പ്രായമുള്ളവരാണ്. 44390 പേർ നിരീക്ഷണത്തിലുണ്ട്. 19 പേരടങ്ങുന്ന സംഘത്തിലെ ഇവർ മൂന്നാറിൽ ഒരു റിസോർട്ടിൽ താമസിക്കുകയും പിന്നീട് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുകയും ചെയ്യുന്നതിനിടയിൽ പിടി കൂടിയിരുന്നു. ഇതിൽ ഒരു ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസർഗോഡ് ദുബായിൽ നിന്നും വന്നയാൾക്കാണ്   രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം മടങ്ങിവന്നതിനുശേഷം പലരെയും കാണുകയും നിരവധി സ്ഥലത്തേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹം ദുബായിൽ നിന്നും വന്നശേഷം നിരവധി വിവാഹങ്ങളിലും മരണവീടുകളും സന്ദർശിച്ചിരുന്നു. കൂടാതെ ഫുഡ്ബാൾ മത്സരങ്ങൾ കാണാനും പോയിരുന്നു. ഇയാൾ ക്ലബ്ബ്കളിലും രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകളിലും പോയിരുന്നു. എം എൽ എ മാരെയും ബന്ധപ്പെട്ടു, ഹസ്തദാനം നടത്തുകയും ചെയ്തു നിയന്ത്രണം പാലിക്കാത്തതാണ് വിനയായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു എം എൽ എ മാർ കോവിഡ് നിരീക്ഷണത്തിലാണ്

കോവിഡ് പുതിയ ഘട്ടത്തിലേക്ക് കടന്നതായി സംശയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്ന ജനത കർഫ്യു നടപ്പിലാക്കും. അന്നേദിവസം കെ എസ് ആർ ടി സി ബസുകൾ സർവ്വീസുകൾ നടത്തില്ല. മെട്രോ തീവണ്ടികളും സർവ്വീസ് നിർത്തിവെക്കും. സ്‌കൂൾ അധ്യാപകർ നാളെ മുതൽ സ്‌കൂളുകളിൽ വരേണ്ടതില്ല. ഞായറാഴ്ച ദിവസം വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Spread the love
Read Also  ഫാത്തിമയുടെ മരണത്തിനു ഉത്തരവാദിയായ അധ്യാപകനെ രക്ഷിക്കാൻ ഐ ഐ ടിയും പോലീസും ഒത്തുകളിക്കുന്നു : പിതാവ് ലത്തീഫ്

Leave a Reply