Sunday, November 29

കോവിഡ് ബാധിത ജില്ലകൾ ഭാഗികമായി അടയ്ക്കും; ബാറുകൾ അടയ്ക്കും, കാസർഗോഡ് പൂർണ ലോക്ക് ഡൗണ്‍ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധിതജില്ലകൾക്കു നിയന്ത്രണം. കാസര്‍കോട് ജില്ലയില്‍ പൂർണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബാറുകൾ പൂർണമായും അടച്ചിടും. ബിവറേജസ് ചില്ലറവില്പനശാലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ക്യൂവിൽ അധികം ആൾക്കാരെ നിർത്തില്ല.

മറ്റുജില്ലകളിൽ പലചരക്കുകടകൾ ഉൾപ്പെടെയുള്ള വ സമയക്രമമനുസരിച്ചു പ്രവർത്തനം നിയന്ത്രിക്കുമെന്നറിയുന്നു. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനമുണ്ടാക്കും. പത്തനംതിട്ട, കണ്ണൂർ എറണാകുളം എന്നീ ജില്ലകളിലാണ് ഭാഗികനിയന്ത്രണങ്ങൾ ഉള്ളത്.  നിയന്ത്രണങ്ങൾ സംബന്ധിച്ച പൂർണവിവരങ്ങൾ വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കും

സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതു ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാസര്‍കോട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണമുണ്ടാകും.

ബിവറേജസ് ഔട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ കർശനസംവിധാനം ഏർപ്പെടുത്തും. ക്യൂവിൽ നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. എല്ലാവര്ക്കും കൈകൾ ശുചീകരിക്കുന്നതിനായി സാനിറ്റയ്സർ നൽകും. മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'കൊറോണാകാലത്തെ ഇന്ത്യ' മോഡിക്ക് നന്ദിപറയാം ; ആർ. സുരേഷ് കുമാർ എഴുതുന്നു.

Leave a Reply