Sunday, May 31

വുഹാനിൽ കോവിഡ് ഭേദമായവർക്ക്‌ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഞെട്ടിക്കുന്ന വാർത്തയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ഇതുവരെയുള്ള ധാരണയനുസരിച്ചു വൈറസ് ബാധ ഭേദമായ രോഗികൾക്ക് പിന്നെ ഉടനെ രോഗം വരില്ലെന്നായിരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ ഉത്ഭവിക്കുകയും സംഹാരതാണ്ഡവമാടുകയും ചെയ്ത ചൈനയിലെ വുഹാനില്‍നിന്നാണ് ഞെട്ടിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഡിസംബർ ആദ്യവാരത്തിൽ വുഹാനിൽ രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.

നേരത്തെ തന്നെ രോഗം ഭേദമായ പല രോഗികളെയും ഒരു ഇടവേളയ്ക്കു ശേഷം പരിശോധിച്ചിരുന്നു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ഉത്ക്കണ്ഠ വർദ്ധിപ്പിക്കുകയാണ്

Read Also  ഒരാഴ്ചയ്ക്കകം കോവിഡ് 19 വൈറസു സംസ്ഥാനമൊട്ടാകെ വ്യാപകമാകുമെന്ന് എറണാകുളം എ സി പി യുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ശക്തമായ നടപടി

Leave a Reply

Your email address will not be published.