സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും പ്രത്യക്ഷപ്പെട്ടതിനിടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കര്ശനനടപടിയെടുക്കാന് ആരോഗ്യവകുപ്പ് പൊലീസിന് നിർദ്ദേശം നൽകി. ഇന്ന് തിങ്കളാഴ്ച ആറുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനിടെ ജനങ്ങളെ ആശങ്കയിലാക്കി വ്യാജ വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം എ. സി. പി കെ. ലാല്‍ജിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശമാണ് ഒടുവില്‍ വാട്ട്സാപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്നത്.

വ്യാജ സന്ദേശം ഷെയർ ചെയ്യുന്നവരുടെ ഐ ഡി കൾ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് കേരളത്തില്‍ ഒരാഴ്ചയ്ക്കകം പടര്‍ന്നു പിടിക്കുമെന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് വ്യാപിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കൂടി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിൽ വ്യാജവാർത്തകൾ കണ്ടാൽ ഉടൻതന്നെ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം പോലീസിൽ പരാതിപ്പെടുന്ന ചെയ്യേണ്ടത്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്നതിനിടെ വ്യാജ വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ പറഞ്ഞിരുന്നു.

എറണാകുളത്തും പരിസരപ്രദേശങ്ങളിലും മാത്രമല്ല, ഇത് മറ്റിടങ്ങളിലും പ്രചരിക്കുന്നുണ്ട്. വ്യാജ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് എറണാകുളം അസി കമ്മീഷണർ അറിയിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബഹ്‌റൈനിൽ 49 പേർക്ക് കൊറോണ ; യു എ ഇ യിൽ സ്‌കൂളുകൾ ഒരു മാസം അടച്ചിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here