Monday, August 10

‘നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ’ ; കുഞ്ഞുവീഡിയോ വൈറലാകുന്നു

കോവിഡ് 19 വൈറസിനെതിരെ ലോകരാജ്യങ്ങളോടൊപ്പം കേരളവും പൊരുതുമ്പോഴും നിരജ്ഞൻ എന്ന എട്ടാം ക്ലാസുകാരന്റെ വീഡിയോ പ്രതിരോധത്തിന്റെ വീഡിയോ വൈറലാകുന്നു. കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായി തന്നെ നിരജ്ഞൻ ഈ കൊച്ചുവീഡിയോയിൽ പറഞ്ഞിരിക്കുന്നു. പൈപ്പിൻചുവട്ടിൽ നിന്ന് സോപ്പുപയോഗിച്ചു കൈ കഴുകുന്ന നിരജ്ഞന്റെ കുഞ്ഞനിയനായ നീരജിൽ നിന്നാണ് വീഡിയോ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. എടാ കൊറോണ നിനക്ക് ഒരു ചുക്കും ചെയ്യാനാവില്ലെടാ എന്നാണു വീഡിയോ അവസാനിക്കുന്നത്. ധന മന്ത്രി തോമസ് ഐസക്കാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടി അമ്മയുമായി സംസാരിക്കുന്ന രീതിയിലാണ് വീഡിയോ പുരോഗമിക്കുന്നത്. “വെള്ളത്തിൽ കളിക്കരുത്” എന്ന അമ്മയുടെ മുന്നറിയിപ്പിന് “ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ” എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. ‘നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ’ എന്ന തകർപ്പൻ ഡയലോഗിലാണ് ഈ ലഘുചിത്രം ഫ്രീസ് ചെയ്യുന്നത് .

വീഡിയോയുടെ സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. കിളിമാനൂരിനടുത്ത് തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജി വിദ്യാർത്ഥിയും. നേരത്തെതന്നെ സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ.

"നീ പോടാ കൊറോണാ വൈറസേ" എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേർന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൌതുകകരമാണ്. പകർച്ച വ്യാധി തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്. "വെള്ളത്തിൽ കളിക്കരുത്" എന്ന അമ്മയുടെ വാണിംഗിന് "ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ" എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയിൽ. കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണ്.

Dr.T.M Thomas Isaac ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಮಾರ್ಚ್ 12, 2020

Spread the love
Read Also  ട്രംപ് അബദ്ധം വിളമ്പി, കോവിഡ് ബാധിച്ച ദമ്പതികൾ മരുന്ന് കഴിച്ചു, ഭർത്താവ് മരിച്ചു

Leave a Reply