Wednesday, January 19

കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു; ഇത്തവണ പുറത്തായത് 134 പേർ

കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. ഇത്തവണ ദീര്‍ഘകാലമായി ജോലിക്ക് വരാത്ത 134 പേരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് ഇത്തവണ സർവീസിൽ നിന്നും പുറത്താക്കിയത്. അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി എടുക്കാം. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ജോലിക്ക് ഹാജരാകണം എന്നാണ് നിയമം. ഇത് ലംഘിച്ചവരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.

നേരത്തെ 773 പേരെ കെഎസ്ആർടിസി പുറത്താക്കിയിരുന്നു. 469 കണ്ടക്ടര്‍മാര്‍ക്ക് എതിരേയും 304 ഡ്രൈവര്‍മാര്‍ക്ക് എതിരേയുമാണ് നേരത്ത നടപടി സ്വീകരിച്ചത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിചുരുക്കുകയും നിര്‍ത്തി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലീവിലുള്ള ഉദ്യേഗസ്ഥരെ തിരികെ വിളിച്ചത്. ഇവർ യഥാസമയം ജോലിക്ക് ഹാജരാവാത്തതിനെ തുടർന്നാണ് സർവീസിൽ നിന്നും പുറത്താക്കാനുള്ള നടപടി കോർപ്പറേഷൻ സ്വീകരിച്ചത്.

അതേസമയം എംഡി ടോമിൻ തച്ചങ്കരിയുടെ ഏകാധിപത്യ സ്വഭാവമാണ് പിരിച്ചുവിടലിനും പിന്നിലെന്നും ഇതിനെതിരെ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പിരിച്ചുവിടപ്പെട്ടവർ പറയുന്നു.

Spread the love
Read Also  കല്ലട ബസ്സിൽ പിന്നെയും പീഡനം ; ഡ്രൈവറെ സഹയാത്രികർ പിടികൂടി പോലീസിലേല്പിച്ചു

17 Comments

Leave a Reply