Sunday, January 16

ബന്ധു നിയമന വാദങ്ങൾ ആവർത്തിച്ച് കെ. ടി. ജലീൽ; ലീഗിനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനും ശ്രമം

മന്ത്രി കെ. ടി. ജലീലിനെതിരായ അഴിമതി പുറത്ത് കൊണ്ട് വന്ന മുസ്ളീം ലീഗിനെതിരെ മറു ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപെടാനുള്ള ശ്രമങ്ങളുമായി കെ. ടി. ജലീൽ. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട വിശദീകരണ പത്ര സമ്മേളനത്തിലും കഴിഞ്ഞ ദിവസം ആവർത്തിച്ച അതേ കാര്യങ്ങൾ തന്നെയാണ് മന്ത്രി വെളിപ്പെടുത്തിയത്. യോഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് തന്റെ ബന്ധുവിന് നിയമനം നൽകിയതെന്ന് മന്ത്രി ആവർത്തിച്ചു. ജനറല്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തിയത് ചന്ദ്രിക അടക്കമുള്ള പത്രങ്ങളിൽ പരസ്യം നല്‍കിയാണെന്നും യൂത്ത് ലീഗുകാർ കുറഞ്ഞപക്ഷം ചന്ദ്രിക എങ്കിലും വായിക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നൽകിയിട്ടുള്ള വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇതു തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി മറു ആരോപണം ഉന്നയിച്ചു. കെ.എസ്.എസ്.ആര്‍ 1958 9 ബി വകുപ്പ് പ്രകാരമാണ് ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയതെന്നാണ് മന്ത്രി നൽകുന്ന ന്യായം.

അതേസമയം അഴിമതി നടത്തിയ മന്ത്രി കെ. ടി. ജയിൽ രാജി വെക്കണമെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പി. കെ. ഫിറോസ് ആവർത്തിച്ചാവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബന്ധു നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി. ജലീലിനെ മാറ്റി നിർത്തി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൂടതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Spread the love
Read Also  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

Leave a Reply