Wednesday, January 19

ജെഎന്‍യു സമരത്തെ പിന്തുണച്ച ദേശവിരുദ്ധന്‍; കുണാല്‍ കമ്രയ്ക്ക് ബറോഡ സര്‍വകലാശാലിയില്‍ വിലക്ക്

ജെഎന്‍യു സമരത്തെ പിന്തുണച്ച ദേശവിരുദ്ധന്‍ എന്ന് ചൂണ്ടിക്കാട്ടി പതിനൊന്ന് മുന്‍ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചതിനെ തുടര്‍ന്ന് കൊമേഡിയന്‍ കുണാല്‍ കമ്രയുടെ സ്റ്റേജ് പരിപാടി ബറോഡ എംഎസ് സര്‍വകലാശാല ഉപേക്ഷിച്ചു. ഓഗസ്റ്റ് പതിനൊന്നിന് സര്‍വകലാശാലയുടെ സിസി മെഹ്ത ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടി ഉപേക്ഷിക്കാനാണ് സര്‍വകലാശാല തീരുമാനിച്ചതെന്ന് ഓഡിറ്റോറിയം കോ-ഓര്‍ഡിനേറ്റര്‍ രാകേഷ് മോദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കമ്ര അവതരിപ്പിക്കുന്ന പരിപാടി ദേശവിരുദ്ധവും വിവാദപരവുമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള 11 മുന്‍ വിദ്യാര്‍ത്ഥികളാണ് വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചത്. ദേശവിരുദ്ധനായ ഒരാളുടെ പരിപാടി ഗുജറാത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സര്‍വകലാശാലയില്‍ നടത്തുന്നതിലൂടെ എന്ത് സന്ദേശം സമൂഹത്തിന് നല്‍കാനാണ് ആലോചിക്കുന്നതെന്ന് കത്തില്‍ ചോദിക്കുന്നു. ദേശീയ ഗാനത്തെ കളിയാക്കിയതാണ് കമ്രാനെന്നും ഇന്ത്യയെ വെട്ടിമുറിക്കാന്‍ പുറപ്പെട്ട സംഘത്തിന് പരസ്യ പിന്തുണ നല്‍കിയ ആളാണെന്നും കത്തില്‍ ആരോപിക്കുന്നു. ബറോഡ സര്‍വകലാശാലയിലെ യുവ മസ്തിഷ്‌കങ്ങളെ മലിനീകരിക്കാനുള്ള പ്രത്യയശാസ്ത്ര ഗൂഢാലോചനയാണ് കമ്രാലിന്റെ പരിപാടിയെന്നും കത്തില്‍ പറയുന്നു.

കമ്രാനെ നേരിട്ട് വിവരം അറിയിച്ചെന്നാണ് സര്‍വകലാശാല പറയുന്നതെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെയാണ് പരിപാടി റദ്ദാക്കിയ വിവരം അറിഞ്ഞതെന്ന് കുനല്‍ കമ്ര ട്വീറ്റ് ചെയ്തു.

Spread the love
Read Also  കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് രാജ്യദ്രോഹ കുറ്റം; കപിൽ സിബൽ

Leave a Reply