ഫ്രാങ്കോയെ കുഞ്ഞാമ്പുവിനത്ര പിടുത്തമല്ല. അത്രേന്നല്ല ഒട്ടും പിടുത്തമല്ല. വല്ലാത്ത കാര്യങ്ങളല്ലിയോ അങ്ങേരു കാണിച്ചു കൂട്ടിയിട്ടുള്ളത്. അതും ഒരു സമുദായം ഭയങ്കരമായി ആരാധിക്കുന്ന ഒരു സ്ഥാനത്തിരുന്നുകൊണ്ട്. അച്ഛൻ കുപ്പായത്തിൽ കയറിപ്പറ്റി വിവരക്കേടും ക്രിമിനൽ കുറ്റം നടത്തിയവർ ഒരുപാടുണ്ട്. നമ്മുടെ കേരളത്തിലും ഉണ്ട്. പണ്ടത്തെ ആ സിനിമയാക്കിയ കൊലക്കേസിലെ അച്ചൻ , ഗവിയച്ചൻ, തെളീച്ചാലും തെളീച്ചാലും തെളിയാതെ കിടക്കുന്ന അഭയക്കേസിലും ഇത്തരം കുപ്പായക്കാർ കയറിക്കൂടിയിട്ടുണ്ട്. ഈ കേസെല്ലാം പെണ്ണൂങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഫ്രാങ്കോയുടെ കേസും അതുതന്നെ. എത്രതവണയാണ് അയാൾ കന്യാസ്ത്രീ വേഷമിട്ട സഹോദരിമാരെ, അടക്കിനിർത്തേണ്ട കാമവികാരത്തിനിരയാക്കിയത്. തെളിവുമായി ഇരതന്നെ വന്ന കേസിന്റെ എണ്ണം കേരളത്തിൽ അല്പം കുറവാണ്. ഇര മറഞ്ഞിരുന്നു സത്യപ്രസ്താവന നടത്തും അതാണ് പതിവ്. ഇവിടെത്തെരുവിലിറങ്ങി. അതും ഒട്ടും തന്നെ അങ്ങനെ പ്രതീക്ഷിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരു സമൂഹം. നമ്മുടെ സാമൂഹിക നേതാക്കന്മാർ പലരും പിന്തുണയുമായി വന്നു. സംഗതി ഏറ്റു. ഫ്രാങ്കോയ്ക്കു എട്ടിന്റെ പണികിട്ടി. തലങ്ങും വിലങ്ങും അല്പനേരമെങ്കിലും ഇങ്ങേരെ ഓടിക്കാൻ ഈ പെൺ കൂട്ടത്തിനു കഴിഞ്ഞുവെന്നതിൽ നമുക്കഭിമാനിക്കാം, നല്ലത്

പക്ഷേ, ഇവിടെ കുഞ്ഞാമ്പുവിനു ചില സത്യങ്ങൾ കാണാതിരിക്കാൻ കഴിയുന്നില്ല. ഇപ്പം നമ്മുടെ അക്കാദമി ഒരവാർഡ്‌ വച്ച് കൊടുത്തിട്ടുണ്ട്, ഒരു കലാകാരന്. കാർട്ടൂൺ വരച്ചതിനുള്ള സന്തോഷത്തിൽ. ഫ്രാങ്കോയുടെ അധികാരദണ്ഡിൽ ജെട്ടി തൂങ്ങിക്കിടക്കുന്ന പടമാണ് നമ്മുടെ വിലയിരുത്തൽക്കാർക്ക് പിടിച്ചത്. സംഗതി സത്യമാണ്. കുരിശെന്ന ബാധ്യതയേക്കാൾ അങ്ങാർക്കു അധികാരവും പവറും കാണിക്കാൻ ഈ ചിഹ്‌നം തന്നെയാണ് കൂടുതൽ ചേരുന്നത്.

ഈ പടമിങ്ങനെ സമൂഹ മീഡിയത്തിൽ വന്നപ്പോ മുതൽ കുഞ്ഞാമ്പു തിരിച്ചും മറിച്ചും നോക്കി. ഇത് ജട്ടിതന്നെയല്ലേ എന്നല്ല നോക്കിയത്. അത് ആണുങ്ങടെയാണോ പെണ്ണുങ്ങടെയാണോ എന്നുമല്ല നോക്കിയത്. സത്യമായും ഇത് കാർട്ടൂൺ ആണോ എന്നാ നോക്കിയത്. ഇമ്മിണി സംശയമുണ്ട്. ഇതുകാർട്ടൂൺ വകുപ്പിൽപെടുമോന്ന്. ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് വെറുതെ നമ്മുടെ ഗൂഗിൾ പയ്യനോട് ചോദിച്ചു അയാളുടെ ഉത്തരം ദാ ഇങ്ങനെ. ഇംഗ്ലീഷ് പരിഭാഷപ്പെടുത്തിശീലമില്ലാത്തോണ്ട് അങ്ങനങ്ങു പേസ്റ്റുന്നു 
‘a simple drawing showing the features of its subjects in a humorously exaggerated way, especially a satirical one in a newspaper or magazine’.
കളറടിച്ചു വികൃതമാക്കിയതും ഒരു ജനക്കൂട്ടത്തെ മൊത്തം കാണിക്കുന്നതുമായ ഇത് സിംപിളാണ് എന്ന് കുഞ്ഞാമ്പുനു തോന്നുന്നില്ല. ഒരു കണക്കിന് ഇതിനി കുഞ്ഞമ്പു മനസിലാക്കിയതിന്റെ തെറ്റാണെന്നുകരുതി ചില വരപ്പു കൂട്ടുകാരെ വിളിച്ചു ചോദിച്ചു. അവരും അങ്ങനെയൊക്കെയാണ് പറയുന്നത്. സംഗതി നല്ല പ്രതികരണമാണ് പക്ഷേങ്കില് ഇത് കാർട്ടൂൺ കൂട്ടത്തിൽ പെടുത്താനങ്ങോട് സാധിക്കുന്നില്ല. കുഞ്ഞമ്പുവിന്റെ കൂട്ടുകാരനായ ബ്രാഹ്മണ ശ്രേഷ്ഠനും പറയുന്നു.
എന്നാപ്പിന്നെ കാരിക്കേച്ചർ എന്ന ആ മറ്റേ സാധനമുണ്ടല്ലോ അതിലങ്ങോട്ടു ഉൾപ്പെടുത്തമോ എന്ന് നോക്കാം. ഗൂഗിൾ പയ്യനോട് ചോദിച്ചു അവനപ്പോഴേ ഉത്തരം തന്നു. ഇതാണ് കാരിക്കേച്ചർ
‘a picture, description, or imitation of a person in which certain striking characteristics are exaggerated in order to create a comic or grotesque effect.’
അല്ല, ഇപ്പൊ ഇത് ശരിയാണോ ഇതിലിപ്പം കേരളത്തിലെ സകലമാന വിരുദ്ധർക്കും പിന്തുണ നൽകുന്ന പി സി അച്ചായനും ഒക്കെ വന്നു നിൽക്കുവല്ലേ? അപ്പൊ ഒരു സോളോ കാരിക്കേച്ചറിന്റെ ലക്ഷണവും നഷ്ടമാകുന്നു. അതോണ്ട് നമ്മുടെഅക്കാദമി വിദഗ്ധരോന്നു പുറത്തുവന്നുകൊണ്ട് ഈ കാർട്ടൂണെന്ന വകുപ്പിന്റെ യഥാർത്ഥ സ്വഭാവമെന്താണെന്നു ഒന്ന് പഠിപ്പിച്ചുതരണം.
കുഞ്ഞാമ്പുനത്ര വിവരമില്ലാത്തോണ്ട് ചോദിച്ചെന്നു മാത്രം.

Read Also  സാറേ ചെരിപ്പിടാമോ സാറെ ; കുഞ്ഞാമ്പു ചോദിക്കുന്നു

മോളിൽ പറഞ്ഞിരിക്കുന്നത് കണ്ട്  കുഞ്ഞാമ്പുനെ ബെർതെ തെറ്റി ധരിക്കരുത്. ഫ്രാങ്കോയെ ഇതിലും നാണം കെടുത്തണം. അതിലൂടെ അയാളെ താങ്ങുന്ന ആ പന്നന്മാരായാ വിശ്വസിക്കൂട്ടത്തെയും കൂടിയാണ് നാണം കെടുത്തുന്നത്. തൂറിയവനെ ചൊമന്നു നാറ്റം പങ്കുവയ്ക്കുന്നവരെ. പിന്നെ വച്ചുകൊടുത്ത അവാർഡ് പിൻവലിക്കാൻ നടക്കുന്നവന്നവരോടും കുഞ്ഞാമ്പുനത്ര താത്‌പര്യമില്ല .

LEAVE A REPLY

Please enter your comment!
Please enter your name here