Wednesday, January 19

മഠത്തിൽ കന്യാസ്ത്രീകൾ നേരിടുന്നത് കൊടിയ പീഡനങ്ങൾ; പ്രതികാര നടപടിയുടെ ഭാഗമായി പട്ടിണിക്കിടുന്നു

ബിഷപ്പ് ഫ്രാൻകോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ കുറവില ങ്ങാട് മഠത്തിൽ നേരിടുന്നത് കൊടിയ പീഡനങ്ങൾ ആണെന്ന് റിപ്പോർട്ടുകൾ. ഭക്ഷണം പോലും ഇവർക്ക് നൽകാതെ പീഡിപ്പിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സഭയുടെ നിർദ്ദേശം വന്നിട്ടും കുറവിലങ്ങാട് തന്നെ തുടരാൻ കന്യാ സ്ത്രീകൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ  സഭ ഇവരെ നിരന്തരം ഭീഷണി പ്പെടുത്തികൊണ്ടിരിക്കുകയാണ്. സഭാ നിയമങ്ങളെ ധിക്കരിച്ചതിനുള്ള കാരണം ബോധിപ്പിക്കാനും എന്തടിസ്ഥാനത്തിലാണ് മഠത്തിൽ  തുടരുന്നത് എന്നത് സംബ ന്ധിച്ച കാരണം ബോധിപ്പിക്കാനുമാണ് നേരത്തെ നൽകിയിരുന്ന നോട്ടീസിൽ പറഞ്ഞിരുന്നത്. എന്തുവന്നാലും മഠം വിട്ടു മറ്റൊരിടത്തേക്ക് പോകില്ലെന്നാണ് കന്യാസ്ത്രീകളുടെ നിലപാട്. 

ശമ്പളം നേരിട്ട് ലഭിക്കാത്തതിനാൽ നിത്യപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. ഇതിലൊരു കന്യാസ്ത്രീയുടെ ബന്ധുവിൻ്റെ കട അടുത്തുള്ളത് കൊണ്ട് അദ്ദേഹത്തിൻ്റെ കാരുണ്യം കൊണ്ടാണ് ജീവിച്ചുപോകുന്നത്.

ട്രാൻസ്‌ഫർ ലഭിച്ചതിന് ശേഷവും മഠത്തിൽ തുടരുന്ന കന്യാസ്ത്രീകൾക്ക് ഭക്ഷണം നൽകരുതെന്ന് മദർ സുപ്പീരിയറിന് നിർദ്ദേശമുണ്ടെന്നും കിടക്കാനുള്ള സൗകര്യങ്ങൾ വരെ ഇവർക്ക് നൽകരുതെന്നും സഭ നിർദ്ദേശിച്ചിട്ടുള്ളതായി അറിയുന്നു. ട്രാൻസ്‌ഫർ പ്രകാരം ലഭിച്ചിരിക്കുന്ന മഠങ്ങളിൽ എത്തുന്നത് വരെ ഇവർക്ക് വേണ്ട യാത്രയോ സഹായവും ചെയ്യരുതെന്നുള്ള നിർദ്ദേശമാണ് മഠം അധികൃതർക്ക് ലഭിച്ചട്ടുള്ളത്.

മിഷനറീസ് ഓഫ് സുപ്പീരിയർ ജനറൽ റജീന കടംതോറ്റാണ് പുതിയ കാരണം കാണിക്കൽ നിർദ്ദേശം ചോദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലപാട് എടുത്തതിനാൽ ഇന്ന് രാവിലെ പത്ത് മണിക്ക് ജലന്ധറിൽ ഹാജരാകാനും കന്യാസ്ത്രീകൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

 

Spread the love
Read Also  നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

21 Comments

Leave a Reply