Thursday, January 20

നിയമ ലംഘകരായ ഗാര്‍ഹിക തൊഴിലാളികളെ പിടികൂടാന്‍ കുവൈത്ത് രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചു

നിയമ ലംഘകരായ ഗാര്‍ഹിക തൊഴിലാളികളെ പിടികൂടുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റിന്റെ വിവിധ മേഖലകളില്‍ നടന്ന പരിശോധനയില്‍ നിരവധി ആളുകളാണ് പിടിയിലായത്.

സ്വദേശി വീടുകളില്‍ നിന്നും ഒളിച്ചോടിയവരാണ് പിടിയിലായവരില്‍ അധികവും. കൂടാതെ വീട്ടുജോലിക്കാരെ സ്വദേശി വീടുകളിലേക്ക് വിതരണം ചെയ്യുന്ന ഗാര്‍ഹിക ഓഫീസുകളിലും മിന്നല്‍ പരിശോധന നടന്നു. നിരവധി നിയമ ലംഘകര്‍ പിടിയിലായതായി സുരക്ഷ അധികൃതര്‍ അറിയിച്ചു. പിടിയിലായവരില്‍ ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടുന്നു.

സ്വദേശി വീടുകളില്‍ നിന്നും ഒളിച്ചോടിയെത്തുന്നവര്‍ക് അഭയം നല്‍കുന്ന ഓഫീസുകളെക്കുറിച്ചു സുരക്ഷാ അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അതേസമയം നിയമം ലംഘിച്ചു ഒളിച്ചോടിയെത്തുന്നവര്‍ക്ക് അഭയം നല്‍കുന്നതും, അവരെ ജോലിക്ക് വെക്കുന്നതും നിയമ ലംഘനമാണ്.

ഇത്തരത്തില്‍ ഒളിച്ചോടിയവരെ ജോലിക്ക് നിയമിക്കുന്ന വീട്ടുടമകള്‍ക്കു എതിരെയും കര്‍ശനമായ നിയമ നടപടിയുണ്ടാകുമെന്നാണ് സുരക്ഷാ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളിലും രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു കര്‍ശനമായ പരിശോധന തുടരുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

Spread the love
Read Also  65 വയസ്സ് കഴിഞ്ഞ 200 നഴ്‌സുമാരെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പിരിച്ചുവിട്ടു

Leave a Reply