Wednesday, January 19

കുവൈറ്റില്‍ മഴ ശക്തമായി തുടരുന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കുവൈറ്റില്‍ ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ ഒഴുകി. വെള്ളിയാഴ്ച പകല്‍ ആരംഭിച്ച മഴയില്‍ രാത്രിയോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പോലിസിന്റെ നിര്‍ദേശപ്രകാരം വാഹനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചു യാത്രക്കാര്‍ രക്ഷപെട്ടു. റോഡുകളില്‍ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു.

അതേസമയം, വെള്ളപ്പൊക്കത്തില്‍ ഒരു മരണം സ്ഥിരീകരിച്ചു. ഫഹാഹീലില്‍ അഹമ്മദ് ബറാക് അല്‍ ഫദലി(32) ആണ് മരിച്ചത്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ വിമര്‍ശന വിധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അല്‍ റുമി രാജിവച്ചു.

മുനിസിപ്പല്‍ അധികൃതരും സുരക്ഷ അധികൃതരും അഗ്നിശമന വിഭാഗവും സംയോജിച്ചുള്ള രക്ഷാ പ്രവര്‍ത്തനം അപകടങ്ങള്‍ ഒഴിവാക്കി. അടുത്ത രണ്ട് ദിവസം കൂടി മഴ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കഴിവതും വീടിനുള്ളില്‍തന്നെ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണിപ്പോള്‍ പുരോഗമിക്കുന്നത്. നവംബര്‍ മുഴുവന്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതലാണ് രണ്ട്് ദിവസം കൊണ്ട് പെയ്തത്.

Spread the love

Leave a Reply