Sunday, January 16

65 വയസ്സ് കഴിഞ്ഞ 200 നഴ്‌സുമാരെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പിരിച്ചുവിട്ടു

സര്‍വീസ് കാലാവധിക്ക് ശേഷം കരാറില്‍ ജോലി തുടരുന്ന 65 വയസ്സ് കഴിഞ്ഞ 200 പുരുഷ,വനിതാ നഴ്‌സുമാരെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പിരിച്ചുവിട്ടു. ഇവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരമാണ് നടപടി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞ ഡോക്ടടര്‍ ഒഴികെയുള്ളവരെയാണ് പിരിച്ചു വിടുന്നത്. ഒപ്പം മെഡിക്കല്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റും ആരോഗ്യമന്ത്രാലയം നിര്‍ത്തിവച്ചു. ആവശ്യത്തിന് ഡ്രൈവര്‍മാര്‍ വകുപ്പില്‍ നിലവിലുണ്ടെന്നതിനാലാണ് നടപടി.

Spread the love
Read Also  കുവൈത്ത് പ്രവാസികൾക്ക് സന്തോഷവാർത്ത; വാർഷിക അവധി ദിനങ്ങൾ കൂട്ടി

Leave a Reply