Saturday, January 29

കുവൈറ്റ് സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി

കുവൈറ്റ് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈറ്റില്‍ നിര്‍ത്താം. മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് അടുത്തിടെയായി എല്ലാ തരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. അതേസമയം, അണ്ടര്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയെങ്കിലും ഞായറാഴ്ചയോടെയാണ് പ്രാബല്യത്തിലായത്. അതിനിടെ, ഏതെങ്കിലും വിദേശി കഴിഞ്ഞ ആഴ്ച ഭാര്യക്കും മക്കള്‍ക്കുംവേണ്ടി ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസ ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിച്ചത് മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയാക്കിമാറ്റാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

Spread the love
Read Also  തൂക്കം കൂട്ടാനായി മത്സ്യത്തിനകത്ത് ഇരുമ്പാണി നിറച്ച വില്‍പനക്കാരനെതിരെ കേസ്

Leave a Reply