Thursday, January 20

കുവൈറ്റില്‍ സര്‍ക്കാര്‍ ജോലി നേടിയവരില്‍ 400 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി

കുവൈറ്റില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സര്‍ക്കാര്‍ ജോലി നേടിയവരില്‍ 400 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് 1970 മുതലുള്ള നിയമനങ്ങള്‍ അന്വേഷിക്കണമെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ മൂന്നുവര്‍ഷം തടവും 3000 ദിനാര്‍ പിഴയും ചുമത്തണമെന്ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു.

വ്യജസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശി ഉദ്യോഗസ്ഥനെ പിടികൂടിയിരുന്നു. അഭിഭാഷകരും നഴ്സുമാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ വ്യാജസര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാന്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. പിടിയിലായ ഉദ്യോഗസ്ഥന്റെ ചുമതലയില്‍ ഏതാനും വര്‍ഷങ്ങളിലായി ഒന്‍പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതായാണ് വിവരം. ഇതില്‍ ആയിരത്തോളം സര്‍ട്ടിഫിക്കറ്റുകളുടെ സാധുത സംബന്ധിച്ച് സംശയമുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമുള്ളതും ദേശദ്രോഹമാണെന്നും ശക്തമായ നടപടികള്‍ വേണമെന്നുംആവശ്യപ്പെട്ട് എം.പി.മാരും അക്കാദമിക് വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്.

Spread the love
Read Also  സ്വദേശികള്‍ക്ക് ജോലി നല്‍കിയതില്‍ കൃത്രിമം കാണിച്ച കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈറ്റ്