കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി 35 ദിവസമാക്കിയുള്ള നിര്‍ദേശത്തിനു പാര്‍ലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നൽകി.

30 ദിവസമാണ് നിലവില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി. ഇത് 35 ദിവസമാക്കി വർധിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ചത്. സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.

സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബാധകമാവുന്നതാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഉസാമ അല്‍ ഷാഹീന്‍ എം.പി പറഞ്ഞു. നിയമഭേദഗതിക്കായി പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.

രാജ്യത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശത്തിനും സാമൂഹ്യകാര്യ സമിതി അംഗീകാരം നല്‍കിയതായി ഉസാമ അല്‍ ഷാഹീന്‍ പറഞ്ഞു. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നവര്‍ക്കും ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നാണ് നിര്‍ദിഷ്ട ബില്ലില്‍ പറഞ്ഞിരിക്കുന്നത്. കരട് ബില്‍ നിയമമായി വരികയാണെങ്കില്‍ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും.

കൂടതൽ പ്രവാസി വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുക

www.facebook.com/prathipaksham.In

Read Also  കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിസമാറ്റത്തിന് നിരോധനം വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here