Wednesday, January 19

കുവൈറ്റ് സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

സ്വദേശിവത്കരണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പാര്‍ലമെന്റ് നിയമകാര്യ സമിതി നടപടി ശക്തമാക്കുന്നതിന് നിര്‍ദേശിച്ചു. സര്‍ക്കാര്‍ പൊതു മേഖലയില്‍ വിദേശികളുടെ സാന്നിധ്യം 10 ശതമാനമായി കുറക്കുന്നതിനും, കൂടാതെ വിദേശികളുടെ സേവനം വിദ്യഭ്യാസ -,ആരോഗ്യ മേഖലകളില്‍ മാത്രമായി നിയന്ത്രിക്കുന്നതിനുമാണ് പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ നിര്‍ദേശം.

വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച വിദഗ്ധ പഠന റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണെന്നും എത്രയും വേഗം ദേശീയ അസംബ്ലിക്ക് സമര്‍പ്പിക്കുന്നതാണെന്നും പാര്‍ലമെന്റ് സമിതി വെളിപ്പെടുത്തി.

വിദേശികളുടെ സാന്നിധ്യം, സ്വദേശികള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം, എന്നിവ സംബന്ധിച്ചു വിവിധ ഘടകങ്ങള്‍ സമിതി പുനഃപരിശോധിച്ചതായും വ്യക്തമാക്കി. വിദേശികളെ നിയമിക്കുന്നത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമം 2/2016 അനുസരിച്ചാണ് നടപടികള്‍ ശക്തമാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ തുടരുന്ന വിദേശികളുടെ എണ്ണം 94,000 ആണെന്നും, ഇത് ന്യായീകരിക്കാന്‍ കഴിയില്ല എന്നും പാര്‍ലമെന്റ് സമിതി അംഗം എം പി സലേഹ് അല്‍ അഷൂര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഡോക്ടര്‍, ലാബ് ടെക്‌നീഷന്‍, അധ്യാപകര്‍ തുടങ്ങിയ തസ്തികകളില്‍ മാത്രം വിദേശികളുടെ സേവനം ആവശ്യമുള്ളു എന്നും എം പി സലേഹ് പറഞ്ഞു. അതേ സമയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് യാതൊരു വിധ ഗൗരവമേറിയ നീക്കങ്ങളും കാണുന്നില്ല എന്നും എം പി കുറ്റപ്പെടുത്തി. എന്നാല്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതോടെ സര്‍ക്കാര്‍ പൊതുമേഖലയിലും, തുടര്‍ന്ന് സ്വകാര്യ മേഖലയിലും നിലവില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

Spread the love
Read Also  സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി

Leave a Reply