Saturday, January 29

കുവൈറ്റിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് സാധുത പരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നതോടെ കുവൈറ്റില്‍ 2016 സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ആവശ്യം. കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത തെളിയിക്കാനായി ആരോഗ്യ മന്ത്രാലയമാണ് ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡല്‍ഹിയിലുള്ള കുവൈറ്റ് എംബസി വഴി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. കുവൈറ്റിലെ പബ്ലിക് ആശുപത്രികളില്‍ രണ്ടു വര്‍ഷത്തോളമായി നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെയും അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിച്ചിട്ടില്ല.

Spread the love
Read Also  സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഭൂരിഭാഗത്തിനും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി

Leave a Reply