Wednesday, January 19

തൊഴിലാളികളെ സ്വകാര്യ പാര്‍പ്പിട കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നതിനെതിരെ കുവൈറ്റില്‍ പ്രതിഷേധം ശക്തമാകുന്നു

അനധികൃത കയ്യേറ്റങ്ങള്‍ നടത്തി സ്വകാര്യ പാര്‍പ്പിട കേന്ദ്രങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നതിനെതിരെ കുവൈറ്റില്‍ പ്രതിഷേധം ശക്തമാകുന്നു. നിയമവിധേയമേല്ലാതെ താമസിക്കുന്ന ഇത്തരം കെട്ടിടങ്ങളില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അതിനിടെ വൈദ്യതിയും വെള്ളവും വിച്ഛേദിക്കുന്നതല്ല പ്രശ്‌നത്തിന് പരിഹാരമെന്നും തൊഴിലാളികള്‍ക്ക് താമസിക്കുവാന്‍ ഉതകുന്ന പാര്‍പ്പിട നഗരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും പാര്‍ലമെന്റ് അഭ്യന്തര കമ്മിറ്റി ചെയര്‍മാന്‍ അസ്‌കര്‍ അല്‍ ഇന്‍സി പറഞ്ഞു. അതിനിടെ കുവൈത്തിലെ വിദേശി പുരുഷ ജോലിക്കാര്‍ക്കായി ജഹ്‌റയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പാര്‍പ്പിട നഗരത്തിന് ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ കരാര്‍ ഒപ്പിടുമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

താഴ്ന്ന വരുമാനക്കാരായ വിദേശി തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട താമസ സൗകര്യമാണ് സൗത് ജഹ്‌റ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗ്രീന്‍ ഏരിയകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ 40 വര്‍ഷത്തെ നടത്തിപ്പു കരാറാണ് ലക്ഷ്യമിടുന്നത്.

Spread the love