കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതു കൗതുകക്കാഴ്ചയായി മാറുമ്പോൾ ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ചു എത്ര മാത്രം നമ്മുടെ സമൂഹം ബോധവാന്മാരാണ് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നിയന്ത്രിത സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് കൂറ്റൻ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെ ക്കുറിച്ചു ശരിയായ രീതിയിൽ വിലയിരുത്തിയിട്ടുണ്ടോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്.

പ്രധാനമായും സമീപപ്രദേശങ്ങളിലെ വീടുകൾക്കും മറ്റും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ബലക്ഷയത്തിനു ആരും ഉത്തരവാദിത്തം വഹിക്കാൻ സാധ്യതയില്ല. സമീപമുള്ള പാലങ്ങളുടെ പ്രശ്നവും അതിനേക്കാളൊക്കെ ഏറെ തടാകത്തിനുണ്ടാകുന്ന പാരിസ്ഥിതികാഘാതമാണ് ഉത്ക്കണ്ഠയുണ്ടാക്കുന്നതു.അപൂർവ്വ മത്സ്യങ്ങളുൾപ്പെടെ നിരവധി ജീവജാലങ്ങൾ തടാകത്തിലുണ്ട്. അപൂർവ്വ മത്സ്യങ്ങളുൾപ്പെടെ നിരവധി ജീവജാലങ്ങൾ തടാകത്തിലുണ്ട്. ആഘാതത്തിൽ ഇവയ്ക്ക് ആഘാതവുമുണ്ടാകില്ലെന്നു പൊളിക്കുന്ന കമ്പനി വാദിക്കുന്നുണ്ടെങ്കിലും ആരും ഉറപ്പു പറയുന്നില്ല 

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മിനുട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യം മണ്ണടിയുക ഹോളിഫെയ്ത് എച്ച് ടു ഒയാണ്. ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത് എച്ച്ടു തകര്‍ത്തതിന് പിന്നാലെ, ഏതാനും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ ഫ്‌ലാറ്റ് സമുച്ചയമായ ആല്‍ഫ സറീനയും പൊളിക്കും.

ഫ്‌ലാറ്റ് തകര്‍ക്കുന്നതിന്റെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തിലൂടെ വരുന്ന പൊടിശല്യം മൂലം നിശ്ചിത സമയത്ത് രണ്ടാമത്തെ ഫ്‌ലാറ്റിലെ സ്‌ഫോടനം നടത്താനായില്ലെങ്കിലും 10-15 മിനിറ്റില്‍ കൂടുതല്‍ വൈകില്ലെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്റ്റര്‍ വ്യക്തമാക്കുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും. ഹോളിഫെയ്ത്, ആല്‍ഫ എന്നിവയുടെ സമീപത്തുള്ളവരെ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഒഴിപ്പിക്കും. രണ്ടു ഫ്ലാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാടക വീടുകളിലേക്കു മാറിയിരുന്നു.

ഇത്രയുമൊക്കെ സജ്ജീകരണങ്ങളും തയ്യാറെടുപ്പുകളും ചെയ്യുമ്പോൾ തൊട്ടു മുന്നിലുള്ള തടാകത്തിനടിയിലെ ജലജീവികളുടെ സംരക്ഷണം ആര് ഉറപ്പാക്കുന്നു എന്ന ചോദ്യം അവശേഷിക്കുകയാണ. തകർക്കുമ്പോൾ തടാക ജീവികളുടെയും സൂക്ഷ്മജീവികളുടെയും നിലനിൽപ്പ് ഭീഷണിയിലാവുമോ എന്നതാണ് ഉയരുന്ന ചോദ്യം 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here