Thursday, January 20

മലപ്പുറത്തും കോഴിക്കോട്ടും പാലക്കാടും വീണ്ടും ഉരുള്‍ പൊട്ടല്‍

ശക്തമായ മഴ തുടരുന്ന മലപ്പുറത്തും കോഴിക്കോടും പാലക്കാടും ഉരുള്‍ പൊട്ടി. പലക്കാട് ശക്തമായ കാറ്റും മഴയും തുടരുന്നു.

മലപ്പുറത്ത് ആഢ്യന്‍ പാറയിലാണ് ഉരുള്‍ പൊട്ടിയത്. കോഴിക്കോട് ആനക്കാം പൊയില്‍ ഉള്‍വനത്തിലാണ് ഉരുള്‍ പൊട്ടിയത്. പാലക്കാട് മലമ്പുഴയിലും. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ 39ല്‍ നിന്ന് 45 സെന്‍രിമീറ്ററായി ഉയര്‍ത്തി.

ആനത്തോട് കൊച്ചുപമ്പാ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Spread the love