Wednesday, April 21

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി ; ഇനി മാറ്റില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും  മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.

കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയിലാണ് കേസ് മാറ്റിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്

27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാന്‍സിസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഫ്രാന്‍സിസ് തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.

കേസ് തുടർച്ചയായി മാറ്റുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. കേസ് മാറ്റുന്നതിനു പിന്നിൽ അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

Spread the love
Read Also  തുടർഭരണം വിനാശമുണ്ടാക്കുമെന്ന ആന്റണിയുടെ വിമർശനത്തിന് മറുപടിയുമായി പിണറായി വിജയൻ