Thursday, January 20

ലാവലിന്‍ കേസ് ഫയലില്‍ സ്വീകരിച്ചു ; ജനുവരിയില്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി

മുഖ്യമന്ത്രി  പിണറായി വിജയനെതിരെയുള്ള ലാവലിന്‍ അഴിമതി ആരോപണം സംബന്ധിച്ച കേസ് സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ജനുവരിയില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ബഞ്ച് ഹര്ജിക്കാരെ അറിയിച്ചു. ഇത് സംബന്ധിച്ച  എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാമെന്ന് സുപ്രീംകോടതി  ബഞ്ച്  അറിയിച്ചു.

 ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി ബി ഐ നല്കിയ കേസും, തങ്ങളെയും കുറ്റവിമുക്തരാക്കണമെന്ന രണ്ട് ജീവനക്കാരുടെ ആവശ്യവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കരുതെന്നും, ലാവലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതില്‍ പിണറായി വിജയന്‍റെ പങ്കിന് തെളിവുണ്ടെന്നുമാണ് സി ബി ഐ വാദിക്കുന്നത്

Spread the love
Read Also  ഭരണ നിർവഹണത്തിൽ കേരളം വീണ്ടും ഒന്നാമത്

Leave a Reply