Monday, January 17

ലാവലിന്‍ കേസ് പിണറായി വിജയന്‍റെ കാര്യം ഉച്ച കഴിഞ്ഞ് സുപ്രീം കോടതി തീരുമാനമാകും

കേരള രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നിര്‍ണ്ണായക കോടതി ഇടപെടലുകളുടെ ദിവസമാണിന്ന്. ബാര്‍ക്കോഴക്കേസ് തുടരന്വേഷണം വേണമെന്ന വി എസ് അച്ചുതാനന്ദന്‍റെ കേസും വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം തന്നെ കുറ്റവിമുക്തനാക്കണമെന്ന കെ എം മാണിയുടെ കേസും ഹൈക്കോടതി ഇന്ന് രാവിലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കാന്‍ കേസ് നവംബര്‍ 15 ലേക്ക് മാറ്റി വെച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരായ ലൈംഗിക പീഢനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ഇന്ന് എടുക്കുന്നുണ്ട്. ഇതും രാഷ്ട്രീയക്കാര്‍ക്കെതിരായ കോടതി ഇടപെടലുകളാണെങ്കിലും കേരളം അതീവ ജാഗ്രതയോടെ ഉറ്റു നോക്കുന്നത് ലാവലിന്‍ കേസിലെ സുപ്രീം കോടതി വിധിയാണ്.

ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി ബി ഐ നല്കിയ കേസും, തങ്ങളെയും കുറ്റവിമുക്തരാക്കണമെന്ന രണ്ട് ജീവനക്കാരുടെ ആവശ്യവും സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കരുതെന്നും, ലാവലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതില്‍ പിണറായി വിജയന്‍റെ പങ്കിന് തെളിവുണ്ടെന്നുമാണ് സി ബി ഐ വാദിക്കുന്നത്. എന്തായാലും ഇന്നത്തെ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനെയും സി പി എമ്മിനെയും പിണറായി വിജയനെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായതിനാല്‍ രാഷ്ട്രീയ കേരളം വിധിയെ ഉറ്റു നോക്കുകയാണ്.

 

Spread the love
Read Also  കേന്ദ്രത്തിന്റെ ലോക്ക് ഡൌൺ സമ്പദ്‌വ്യവസ്ഥയെ തകർത്തു ; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Leave a Reply