മുസ്ളീം ലീഗിനെതിരെ വീണ്ടും വിമർശനവുമായി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. ഏറ്റവും തീവ്രമായി മുസ്ളീം ലീഗ് വർഗീയവൽക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ജമാ അത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയവരുമായി ലീഗ് ബന്ധമുണ്ടാക്കിയെന്നും ഇവർക്കൊപ്പം കോൺഗ്രെസ്സിനെപ്പോലുള്ളൊരു പാർട്ടി ബന്ധം പുലർത്തുന്നതിനെയാണ് താൻ വിമർശിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.

ആലത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാണക്കാട്ട് പോകുന്നതിനെ കുറിച്ചാണ് പറഞ്ഞത്. അതൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണന്നും വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റത് അപ്രതീക്ഷിത പരാജയമാണ്. എന്നാല്‍, പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആലത്തൂരിൽ എൽഡിഎഫ് കൺവീനറുടെ പരാമർശം തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്ന് എ. കെ. ബാലൻ പറഞ്ഞു. വിജയരാഘവൻെറ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്​. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

അതേസമയം, എ.വിജയരാഘവൻെറ മോശം പരാമർശത്തിൽ പരാതി നൽകിയിട്ടും വനിതാ കമീഷൻ ഇടപ്പെട്ടില്ലെന്ന്​ രമ്യ ഹരിദാസ്​ ആരോപിച്ചു. വനിതാ കമീഷൻ വിളിക്കുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രസംഗത്തിനിടെയുണ്ടായ പരാമർശമാണെന്ന്​ കരുതി വിജയരാഘൻെറ പരാമർശത്തെ ആദ്യം അവഗണിക്കുകയായിരുന്നു. പിന്നീട്​ ഇത്​ ആവർത്തിച്ചപ്പോഴാണ്​ പരാതി നൽകിയതെന്നും അവർ പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും നിയുക്ത എംപി രമ്യ ഹരിദാസ് വ്യക്തമാക്കി.

Read Also  ബിഎസ്പിയുടെ ബാങ്ക് നിക്ഷേപം 669 കോടി രൂപ; ദേശീയ പാർട്ടികളേക്കാൾ നിക്ഷേപം പ്രാദേശിക പാർട്ടികൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here