സംസ്ഥാനത്ത് നടന്ന 5  നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നു. മൂന്ന് സീറ്റുകൾ യു ഡി എഫിനും 2 സീറ്റ് എൽ ഡി എഫിനും ലഭിച്ചു. ഫലങ്ങളിൽ  പലതും അട്ടിമറിയായി. അരൂർ നിയമസഭാമണ്ഡലത്തിൽ  ഷാനിമോൾ ഉസ്മാൻ അട്ടിമറിവിജയം നേടി. ഭൂരിപക്ഷം 1955. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ വൻ ഭൂരിപക്ഷ (7923) ത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

                          എം സി ഖമറുദ്ദീൻ

വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് യു ഡി എഫിൻ്റെ കോട്ട പിടിച്ചെടുത്തു. 14438 ആണു ഭൂരിപക്ഷം. യു ഡി എഫ് ഉരുക്കുകോട്ടയായ കോന്നിയിലും  എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ അട്ടിമറി വിജയം നേടി. 9953 ആണു ഭൂരിപക്ഷം. എറണാകുളത്ത് യു ഡി എഫിൻ്റെ സ്ഥാനാർഥി ടി ജി വിനോദ് 3673 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  `കോന്നി - വട്ടിയൂർക്കാവ്` സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസ്സിൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിക്കുന്നു ; പീതാംബര കുറുപ്പിനെ തഴയും , പുതിയ സ്ഥാനാർഥി രംഗത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here