വട്ടിയൂർക്കാവിൽ ഇടതുമുന്നണി സ്ഥാനാർഥി വി കെ പ്രശാന്തിനു ഉജ്ജ്വലവിജയം. 14438 വോട്ടിൻ്റെ വ്യത്യാസത്തിലാണു  പ്രശാന്ത് മുഖ്യഎതിരാളി യുഡി എഫിൻ്റെ കെ മോഹൻ കുമാറിനെ പരാജയപ്പെടുത്തിയത്. കോന്നിയിലും എൽ ഡി എഫ് വിജയം. കെ യു ജനീഷ് കുമാറിൻ്റെ ഭൂരിപക്ഷം 9953 ആണു.      എറണാകുളത്ത് യു ഡി എഫിനു വിജയം. 3673 വോട്ടിൻ്റെ ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാർഥി ടി ജെ വിനോദ് വിജയിച്ചു. . എൻ ഡി എ ക്ക് ഒരു സീറ്റും ലഭിക്കില്ല. മഞ്ചേശ്വരത്ത് യു ഡീ എഫ് മുന്നേറുന്നു. മഞ്ചേശ്വരത്തു യു ഡി എഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ലീഡ് നിലനിർത്തുന്നുണ്ട്

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 8381 വോട്ടിനു മുന്നിലാണു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു 1594 വോട്ടിൻ്റെ ലീഡ്. 

ഉച്ചയോടെ തന്നെ ഫലപ്രഖ്യാപനം പുറത്തുവരുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഔദ്യോഗികഫലപ്രഖ്യാപനം ഉച്ച കഴിഞ്ഞായിരിക്കും നടക്കുക

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോന്നിയിലും മഞ്ചേശ്വരത്തും എൽ ഡി എഫ് സ്ഥാനാർഥിയായി ; സംസ്ഥാന നേതൃത്വം വെള്ളിയാഴ്ച ഔദ്യോഗികപ്രഖ്യാപനം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here