Wednesday, June 23

പു.ക.സ നേതാവ് കവിതാമോഷണം നടത്തിയതായി മന്ത്രിക്ക് പരാതി

ഇടതുപക്ഷ സാംസ്കാരിക സംഘടനാനേതാവ്  കവിതാ മോഷണം നടത്തിയെന്ന് ആരോപണം. കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ കവിത പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ പ്രസിദ്ധികരിച്ചതാണ് പരാതിക്കാധാരം. അതേ സമയം  ഒന്നിച്ചെഴുതിയ കവിതകൾ സംഗീത് രവീന്ദ്രൻ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാനാണ് അജിത്രി ബാബുവിൻ്റെ വാദം

സംഗീതിൻ്റെ പേരിൽ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് പരാതിക്കിടയാക്കിയത്. ഈ കവിതയിലെ ഏതാനും വരികൾ വിദ്യാരംഗം മാസികയുടെ നവംബർ ലക്കത്തിൽ അജിത്രി ബാബു എഴുതിയ തുലാത്തുമ്പിയെന്ന കവിതയിൽ പ്രസിദ്ധീകരിച്ചുവെന്നാണ് സംഗീത് രവീന്ദ്രന്റെ ആരോപണം. തൻ്റെ കവിത മോഷ്ടിച്ചതാണെന്ന്  വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി.

‘എന്റെ റോസ എന്ന പത്തുവരിയുളള കവിതയിലെ ഏഴുവരി അവരുടെ തുലാത്തുമ്പി എന്ന കവിതയിൽ ഉൾച്ചേർത്തത് എനിക്ക് വലിയ അപമാനമുണ്ടാക്കിയ സംഭവമാണ്.’ സംഗീത് പരാതിയിൽ ‘എഴുതി.

Spread the love