Monday, May 17

താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിൻ്റെ വധം ; മൂന്നുപേർ അറസ്റ്റിൽ

താനൂർ അഞ്ചുടിയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ  കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്,  വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍  സിപിഎം പ്രവര്‍ത്തകരാണ്.  മൂന്ന് പേരെക്കൂടി പോലീസ് തെരയുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആറുപേരാണ് കൃത്യത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ നാലുപേരാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. രണ്ടുപേര്‍ സഹായികളായുണ്ടായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

രാഷ്ട്രീയക്കൊലപാതകമാണെന്ന് അറിവായിട്ടില്ലെന്ന് മലപ്പുറം എസ്.പി യു. അബ്ദുല്‍കരീം പറഞ്ഞു. ഇതുസംബന്ധിച്ച്   അന്വേഷണം നടന്നുവരുകയാണു. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് പ്രതികളെന്നും എസ്.പി. പറഞ്ഞു. 

താനൂർ പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണു.   നേരത്തേ സി.പി.എം, ലീഗ് സംഘര്‍ഷമുണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. മരിച്ച ഇസ്ഹാഖിന്റെ ബന്ധുവും സി.പി.എം. പ്രവര്‍ത്തകനുമായ ഷംസുദ്ദീനെ നേരത്തേ നടന്ന സംഘട്ടനത്തില്‍ കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആ സംഭവവുമായി കൊലയ്ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി. പറഞ്ഞു. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം

Leave a Reply