Sunday, January 16

കുഷ്ഠരോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നു; ഈ വര്‍ഷം 273 പുതിയ രോഗികള്‍

കേരളത്തില്‍ അപ്രത്യക്ഷമായ കുഷ്ഠരോഗം വീണ്ടും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. ഈ വര്‍ഷം സംസ്ഥാനത്ത്  273 പേര്‍ക്ക് കുഷ്ഠരോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. കുട്ടികളിലും രോഗബാധിതരുണ്ട്.  ഈ വര്‍ഷം 21 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചു വൈകല്യമുണ്ടാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.  ഇത് ഏറെ ആശങ്കയുളവാക്കുന്നു. 

2005 വരെ കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു. രോഗികളുടെ എണ്ണം തുലോം കുറവായതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. ഈ കാലത്തിനുശേഷം വീടുകളിലെത്തി പരിശോധിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ സംശയമുള്ള രോഗികള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയി പരിശോധിക്കുന്ന രീതിയാണ് തുടരുന്നത്. കുട്ടികളില്‍ കുഷ്ഠരോഗം കാണപ്പെടുന്നതുകൊണ്ട് എട്ട് ജില്ലകളില്‍ പ്രത്യേക പദ്ധതി പ്രകാരം പ്രചാരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

അന്യസംസ്ഥാന തൊഴിലാളികളില്‍നിന്നും രോഗം പകരുന്നു എന്നുള്ള പ്രചരണം ശക്തമാകുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല രോഗം മടങ്ങിവരാന്‍ കാരണമെന്ന് ആരോഗ്യവിധഗ്ധര്‍ പറയുന്നു. ശരീരത്തില്‍  ചെറിയ പാടുകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ത്വക്ക് രോഗവിധഗ്ദ്ധനെ കാണേണ്ടതാണ്. വീട്ടില്‍ ഒരാള്‍ക്ക്‌ രോഗമുണ്ടായാല്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. തൊലിപ്പുറത്ത് പാടുള്ള ഭാഗത്ത് മരവിപ്പുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ പോയി വിശദമായ പരിശോധന നടത്തേണ്ടതാണെന്നു ആരോഗ്യ വിവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Spread the love
Read Also  വാഹനനമ്പരുകൾ പരിഷ്കരിക്കാൻ മോട്ടോർ വാഹനവകുപ്പ്

Leave a Reply