Monday, May 17

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി…ഇഷ്ടം പോലെ കൊലപാതകങ്ങൾ… ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് …ബെല്ലി ഡാൻസ് …. പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്… കിന്നാരങ്ങൾ … അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും,

മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം …

കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം

പിന്നെ… മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc…etc…etc….അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം …

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ടാകണം  (പ്രളയബാധിതരുടെ, പിഎസ്സി ഉദ്യോഗാർത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ….അങ്ങനെ അനേകായിരങ്ങളുടെ )

ഇത് ഗൗരവം ചോരാതെ ചെയ്യാൻ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്. താങ്കൾ ചെയ്താലേ ഒരു പഞ്ച് കിട്ടുവൊള്ളു…

ഇത് ആഷിക്ക് അബുവിന് എഴുതിയ തുറന്ന കത്താണ് .. എഴുതീത് യൂത്ത് കോൺഗ്രസിൻ്റെ എന്തരോ വൈസ് പ്രസിഡന്‍റെ  വൈസേ നിങ്ങള് സിനികളൊന്നും കാണാറില്ലെന്ന് നാട്ടുകാരെ അറിയിക്കണമായിരുന്നോ? ഇതിലിപ്പം രണ്ട് കാര്യങ്ങളുണ്ട് ഒന്ന് ഇങ്ങാർക്ക് ആഷിക്ക് അബു എന്ന സംവിധായകൻ്റെ സിനിമ എന്തെന്നറിയില്ല.

പിന്നെ ഇപ്പം വാരിയംകുന്നൻ കഥയിൽനിന്നും തിരക്കഥകൃത്ത് പിൻമാറിയിരിക്കുകയാണ് അങ്ങനെ വല്ല സാധ്യതയുമാണോ ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. രണ്ടായാലും ഇതുങ്ങളുടെ അടുത്തൂടെപ്പോലും നല്ല സിനിമ പോയിട്ടില്ല. പണ്ട് ഉച്ചപ്പടം  എന്നൊരു ഏർപ്പാടുണ്ടായിരുന്നു. അത്തരമൊരു മസാല കൂട്ടിൽ കിടക്കുവാണ് നമ്മുടെ യൂത്തൻ വൈസ്. കഷ്ടമാണ് സഹോ .. കഷ്ടം. പിന്നെ താങ്കൾ ആളടങ്കം കേരളത്തിലെ പ്രേക്ഷകരെ തരംതാഴ്ത്തുകയും ചെയ്തു കളഞ്ഞല്ലോ .. ഞങ്ങളാരും ഇത്തരം സിനിയുടെ പ്രേക്ഷകരല്ല. ഞങ്ങളെന്നല്ല. കൂടും കുടുംബവുമായി ജീവിക്കുന്ന ഒരാളും. അതോണ്ട് പ്രായപ്പെട്ട വൈസേ ഇനി കലാസ്വാദകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.  ബ്ലീസ് .

അവലംബം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ആഷിക് അബുവിനയച്ച തുറന്ന കത്ത്.

Spread the love
Read Also  ഇവിടെ ജയിച്ചത് പൊറോട്ടയും ബീഫുമാണ് ; കുഞ്ഞാമ്പു എഴുതുന്നു