Wednesday, June 23

“നാളെ, എനിക്ക് ഒരു ഹൃദയാഘാതം ഉണ്ടായി എന്തെങ്കിലും സംഭവിച്ചാൽ പങ്കാളിയെന്ന നിലയിൽ ഒരാവകാശവും അവനില്ല”. വിവാഹത്തിന് നിയമാംഗീകാരം വേണം സ്വവർഗ്ഗ ദമ്പതികൾ

അഞ്ച് വർഷം മുമ്പ് അഹമ്മദാബാദിലെ ഒരു കഫേയിൽ വിവേകും വിശ്വയും കണ്ടുമുട്ടിയപ്പോൾ അവർ പ്രണയത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, വിവാഹം എന്ന കാര്യത്തെപ്പറ്റിപ്പോലും ചിന്തിച്ചിരുന്നില്ല.
ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിക്കാത്ത ഒരു വിവാഹമായിരുന്നു ഇരുവരുടെയും. പക്ഷെ അവർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ താമസിക്കുന്ന മറ്റേതൊരു വിവാഹിത ദമ്പതികളെപ്പോലെതന്നെയാണ് കഴിയുന്നത്. ദി ക്വിന്റ്പ്രസിദ്ധീകരിച്ച ഈ അപൂർവ ദമ്പതികളുടെ കഥയുടെ പ്രസക്തഭാഗം ഇവിടെ വായിക്കാം. ഇന്ത്യൻ സാമ്പ്രദായിക വിവാഹ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയതാണ് ഇവരുടെ സ്വവർഗ വിവാഹം.
“ഞങ്ങളുടെ വിവാഹം വ്യത്യസ്തമല്ല. എന്നാൽ ഞങ്ങളുടെ വിവാഹം നിയമപരമായി നിലവിലില്ല. നിയമത്തിന്റെ മുന്നിൽ, ഞങ്ങൾ അക്ഷരാർത്ഥത്തിൽ അപരിചിതരാണ്, ”ഗുരുഗ്രാമിലെ ഒരു ഡേ കെയറിലെ മാനേജരായ വിവേക് ​​പറയുന്നതിങ്ങനെയാണ്..
ഇതും വായിക്കുക

2017 ഫെബ്രുവരി 1 നാണ് ഇരുവരും വിവാഹിതരായത്, നാല് വർഷത്തിന് ശേഷവും അവർ ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മനസിലാക്കണം.

വിവിധ ഇന്ത്യൻ കോടതികളിലായി അനേകം അപേക്ഷകൾ 1954 ലെ പ്രത്യേക വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിധികത്ത് കഴിയുന്നുണ്ട്. 2021 ജനുവരി 8 ന് ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷ ദില്ലി ഹൈക്കോടതി പരിഗണിക്കും എന്നാണു അറിയുന്നത്.

ബന്ധത്തിന്റെ തുടക്കം മുതൽ തന്നെ വിവാഹം കഴിക്കാൻ അവർ പദ്ധതിയിട്ടിട്ടില്ലെങ്കിലും അതിനെക്കുറിച്ചു ഇരുവർക്കും ആശങ്കളുണ്ടായിരുന്നു. വിശ്വ പറയുന്നു എന്നാൽ ഇപ്പോൾ “ഇത് ഏറ്റവും സ്വാഭാവികമായ കാര്യമായെ തോന്നുന്നുള്ളൂ ” വിശ്വ കൂട്ടിച്ചേർത്തു.

“അന്ന് ഞങ്ങൾ ഒരുമിച്ചു താമസിക്കുകയായിരുന്നു ഒരു ദിവസം രാവിലെ ഇവൻ എന്നോട് ചോദിക്കുന്നു ., ‘നിനാക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ? എന്ന് … നിങ്ങൾക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ? ഞാനും തിരിച്ചു ചോദിച്ചു ’പിനീട് ആ തീരുമാനത്തിലേക്കു പോകുകയായിരുന്നു. ’”വിശ്വ വിവാഹത്തെകുറിച്ചു പറഞ്ഞതിങ്ങനെയാണ്.
.
ഇപ്പോൾ ദമ്പതികൾക്കൊപ്പം താമസിക്കുന്ന വിശ്വയുടെ അമ്മയ്ക്ക് ഒരു കല്യാണം ആസൂത്രണം ചെയ്യാൻ മൂന്ന് ദിവസത്തെ സമയം പോലും നൽകിയില്ല. വെറും 10-12 സുഹൃത്തുക്കളും കുടുംബവുമുള്ള ഈ ദമ്പതികൾ അവരുടെ ഗുരുഗ്രാം വീട്ടിൽ ഒരു ചടങ്ങു ആസൂത്രണം ചെയ്യുകയായിരുന്നു.

“എനിക്ക് എല്ലായ്പ്പോഴും ആശങ്കയുണ്ടായിരുന്നു … പുരുഷന്മാരെ ഇഷ്ടപ്പെടുന്നതിനെക്കുറിച്ച് വിശ്വ എന്നോട് പറഞ്ഞിരുന്നു. അതിനാൽ, ഒരു മരുമകളെ കണ്ടെത്താനുള്ള തോന്നലുണ്ടായില്ല . അവനുവേണ്ടി നമുക്ക് എങ്ങനെ ഒരു പുരുഷനെ കണ്ടെത്താനാകും? അത്തരത്തിലെങ്കിലും അവൻ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ ഏറ്റവും സന്തോഷമുണ്ടാകുന്നത് എനിക്കായിരിക്കുമെന്നു ഞാൻ വിശ്വായുടെ അച്ഛനോട് പറയാറുണ്ടായിരുന്നു.. വിവേക് ​​വന്നതിനുശേഷം ഈ വിഷമം പൂർണ്ണമായും മാറി”
വിശ്വയുടെ അമ്മയുടെ പ്രതികരണം ഇതായിരുന്നു.
എന്നാൽ വിവേകിന്റെ കുടുംബത്തിന് അവരുടെ ബന്ധം അംഗീകരിക്കാൻ മൂന്ന് വർഷത്തിലധികം സമയമെടുത്തു.
“ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഞങ്ങൾ ആദ്യം അവരോട് പറഞ്ഞപ്പോൾ, പിന്തുണയുണ്ടായില്ലെന്നു മാത്രമല്ല എതിർപ്പും അതിശക്തമായിരുന്നെന്ന് വിവേക് പറയുന്നു . എൽ ജി ബി റ്റി യെകുറിച്ചുള്ള പിന്നീടുള്ള മനസിലാക്കലാകാം പതിയെ അവരുടെ മനസുമാറി.
‘തൊഴിലിടങ്ങൾ , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം കഴിയുമ്പോൾ ഒറ്റനോട്ടത്തിൽ, ഈ ദമ്പതികൾക്ക് “അവർക്ക് വേണ്ടതെല്ലാം” ഉണ്ടെന്ന് തോന്നാം. എന്നാൽ അതിലുപരിയായി, ഇവർ നിയമപരമായ പങ്കാളികളായി അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു.

Read Also  സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌വാൻ

“നാളെ, എനിക്ക് ഒരു ഹൃദയാഘാതം ഉണ്ടായി , എന്തെങ്കിലും സംഭവിച്ചാൽ … എന്റെ മെഡിക്കൽ നടപടിക്രമങ്ങളിൽ പങ്കാളിയെന്ന നിലയിൽ ഒരാവകാശവും അവനില്ല.. എന്റെ ശരീരത്തിന്മേൽ അവന് അവകാശമില്ല. അവൻ ഇപ്പോഴും നിയമത്തിനു മുൻപിൽ മറ്റൊരാളാണ് അതുകൊണ്ടുതന്നെ എല്ലാ അവകാശങ്ങളും എന്റെ മാതാപിതാക്കൾക്ക് വന്ന് ചേരും.
വിശ്വ അഭ്പ്രായപ്പെടുന്നു. മാത്രമല്ല
“ഞാൻ നിരീശ്വരവാദിയായതിനാൽ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും എനിക്ക് വ്യക്തത നൽകുന്നില്ല -എനിക്ക് ഒരു കടലാസോ നിയമപരമായ പരിരക്ഷയോ ആവശ്യയമാണ് “. വിശ്വ സാങ്കേതികതയിൽ കൂടുതൽ ആശങ്കകയിലാണ്.

“നിങ്ങൾ ഏഴുതവണ അഗ്നിയെ വലം വച്ചാൽ , വിവാഹിതനാണെന്ന് അർത്ഥമാക്കുന്നുണ്ടോ? അവരെ സംബന്ധിച്ചിടത്തോളം അതാണ് ചോദ്യം, ഇതിന് ഞങ്ങൾക്ക് ഉത്തരമില്ല, ”ദമ്പതികൾ പറഞ്ഞു.

 

Spread the love