Monday, January 25

‘ലൈഫ് മിഷൻ’ സർക്കാർ സുപ്രീം കോടതിയിൽ അപ്പീലിന് പോകും

ലൈഫ് മിഷൻ കേസിൽ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീലുമായി സംസ്ഥാന സർക്കാർ നീങ്ങുമെന്ന് സൂചന.   ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുമായി ചർച്ച നടത്തി. ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ ഉൾപ്പടെയുള്ളവരുമായാണ് സർക്കാർ ചർച്ച നടത്തുന്നത്.   പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടത്തിലെ 482 -ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്നാണ് മുതിർന്ന അഭിഭാഷകർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

കേസ് അന്വേഷണത്തിന്റെ തുടർ നടപടികളിലേക്ക് സിബിഐ ഉടൻ കടന്നേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. അതുകൊണ്ടുതന്നെ അപ്പീൽ നൽകുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം നീളില്ല.

Spread the love
Read Also  ഇവിഎമ്മിനെതിരെയുള്ള പരാതി തെളിയിക്കാനാവാത്തവർക്കെതിരെ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചു