Sunday, November 29

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയും ; മുൻ കരുതൽ, ജാഗ്രത, യെല്ലോ അലർട്ട്

ഈ ആഴ്ച സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യത. ഇടിമിന്നലിനെതിരെ ശക്തമായ ജാഗ്രത മുന്നറിയിപ്പാണു  സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്താകമാനം ഇടവിട്ട് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് തിങ്കളാഴ്ച മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശനമായ ജാഗ്രതാ മുന്നറിയിപ്പാണു നല്‍കിയിരിക്കുന്നത്.

സംസ്ഥാനമൊട്ടാകെ നേരിയ തോതിൽ മഴയുണ്ടായിരിക്കും. ചിലയിടങ്ങളിൽ മഴ അതിശക്തമാകും. എല്ലാ ജില്ലകളിലും നേരിയ മഴ കിട്ടും. എന്നാല്‍, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൽ വ്യാഴാഴ്ച പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് മു​ത​ൽ വൈ​കീ​ട്ട് 10 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്ത് തു​റ​സ്സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഉച്ച കഴിഞ്ഞ് മാനമിരുണ്ടാൽ പുറത്തിറങ്ങരുതെന്നാണു അധികൃതർ നൽകുന്ന നിർദ്ദേശം. മ​ഴ​ക്കാ​ർ ഉരുണ്ടുകൂടു​മ്പോ​ൾ തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ ഉ​ച്ച​ക്ക് ര​ണ്ട്​ മ​ണി മു​ത​ൽ വൈ​കീ​ട്ട് 10 മ​ണി വ​രെ​യു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. മി​ന്ന​ലി​​െൻറ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച​യോ കേ​ൾ​വി​യോ ന​ഷ്​​ട​മാ​കു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യോ ചെ​യ്യാം. മി​ന്ന​ലാ​ഘാ​തം ഏ​റ്റ ആ​ളി​​െൻറ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി പ്ര​വാ​ഹ​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. മി​ന്ന​ലേ​റ്റാൽ ആ​ളെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ

•ഇ​ടി​മി​ന്ന​ലി​െൻറ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക.•ലോ​ഹ​വ​സ്തു​ക്ക​ളു​ടെ സ്പ​ർ​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്കു​ക.•ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്‌. •കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. •ടെ​റ​സി​ലോ മ​റ്റ്‌ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത്‌ അ​പ​ക​ട​ക​രം. •വീ​ടി​നു പു​റ​ത്താ​ണെ​ങ്കി​ൽ വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്‌. •വാ​ഹന​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്ത്‌ നി​ർ​ത്തി, ലോ​ഹ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്ക​ണം. •ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. •പ​ട്ടം പ​റ​ത്താ​ൻ പാ​ടി​ല്ല.
•തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണെങ്കി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്തു​വെ​ച്ച്‌ ത​ല കാ​ൽ​മു​ട്ടു​ക​ൾ​ക്ക്‌ ഇ​ട​യി​ൽ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട്‌ ഇ​രി​ക്കു​ക.
•പു​റ​ത്ത്‌ അ​യ​യി​ൽ കി​ട​ക്കു​ന്ന ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​തി​രി​ക്കു​ക. •ഇ​ടി​മി​ന്ന​ലി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ർ​ജ്​ പ്രൊ​ട്ട​ക്ട​ര്‍ ഘ​ടി​പ്പി​ക്കാം. •വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ തു​റ​സ്സാ​യ സ്ഥ​ല​ത്ത് ഈ ​സ​മ​യ​ത്ത് കെ​ട്ട​രു​ത്. അ​വ​യെ അ​ഴി​ക്കാ​നും സു​ര​ക്ഷി​ത​മാ​യി മാ​റ്റി​ക്കെ​ട്ടാ​നും മ​ഴ മേ​ഘം കാ​ണു​മ്പോ​ള്‍ തു​റ​സ്സാ​യ സ്ഥ​ല​ത്തേ​ക്ക് പോ​ക​രു​ത്.

Spread the love
Read Also  ആശ്വാസം ; കേരളത്തിൽനിന്നും മഴ അകലുന്നതായി കാലാവസ്ഥാ പ്രവചനം

Leave a Reply