Saturday, January 29

ജീവിതനിലവാര സൂചികാ പട്ടിക കേരളത്തിന് ആഘാതവും അമ്പരപ്പും

പല കാര്യങ്ങളിലും മുന്നേറുന്ന കേരളത്തിന് ജീവിത നിലവാരസൂചികയുടെ കാര്യത്തില്‍ വന്ന ഇടിവ് ആഘാതമായിരിക്കുകയാണ്. സാമൂഹ്യപുരോഗതിയിലും, പൊതുക്കാര്യ പട്ടികയിലും നീതി ആയോഗ് ആരോഗ്യ പട്ടികയിലും മുന്‍പന്തിയില്‍ എത്തിയെങ്കിലും കേന്ദ്ര മന്ത്രാലയത്തിന്‍റെ ജീവിത നിലവാര സൂചികാ പട്ടികയില്‍ കേരളത്തിന്‍റെ നഗരങ്ങള്‍ ഏറെ പിന്നിലാണ്.

111 നഗരങ്ങളെ ഉള്‍ക്കൊള്ളിച്ച പട്ടികയില്‍ കൊച്ചി 45ാമതും തിരുവനന്തപുരം 71ാമതുമാണ്. ഭരണനിര്‍വ്വഹണം, വിദ്യാഭ്യാസം,ആരോഗ്യം, സുരക്ഷിതത്വം, സാമ്പത്തികം, തൊഴില്‍. മാനില്യനിര്‍മ്മാര്‍ജ്ജനം, അന്തരീക്ഷ മലിനീകരണം, ഭൂമിയുടെ ഉപയോഗം, വൈദ്യുതി, ജലവിതരണം, ഗതാഗതം, തുറസ്സായ പൊതുസ്ഥലങ്ങള്‍ മുതലായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ജീവിത നിലവാര സൂചികാ പട്ടിക തയ്യാറാക്കിയത്. അതില്‍ സുരക്ഷിതത്വകാര്യത്തില്‍ കൊച്ചി 105ാമതും തിരുവനന്തപുരം 99ാമതുമാണ്. സാമ്പത്തിക തൊഴില്‍ കാര്യങ്ങളില്‍ കൊച്ചി 67ാമതും തിരുവനന്തപുരം 94ാമതുമാണ്.

അപൂര്‍ണ്ണവും അടിസ്ഥാനരഹിതമായരുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള പട്ടികയാണ് ഇതെന്നാണ് ഇതിനെപ്പറ്റി കൊച്ചി മേയര്‍ സൗമിനി ജയന്‍ അഭിപ്രായപ്പെടുന്നത്.

Spread the love