Friday, May 27

ലോക്സഭാ ടി. വി. ജേർണലിസ്റ്റ് വംശഹത്യയെ ന്യായികരിച്ചു; അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ ഇന്ത്യ

കാശ്മീർ വംശഹത്യയെ ന്യായികരിച്ച ലോക്സഭാ ടി. വി. ജേർണലിസ്റ്റ് ജാഗ്രതി ശുക്ളയുടെ അക്കൗണ്ട് ട്വിറ്റർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു. പെല്ലറ്റ് ഗൺ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ അപലപിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഷെയർ ചെയ്ത് കൊണ്ട്, ജാഗ്രതി ശുക്ള നടത്തിയ വംശഹത്യയെ അനുകൂലിക്കുന്ന പ്രസ്തവനായാണ് വിവാദമായത്. പെല്ലറ്റ് ഗണ്ണുകൾക്ക് പകരം, യഥാർത്ഥ വെടിയുണ്ടകൾ ആയിരുന്നു ഇവർക്ക് നേരെ പ്രയോഗിക്കേണ്ടത് എന്നും അങ്ങനെ ആയിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചം ആയേനെ എന്ന തരത്തിലായിരുന്നു ജാഗ്രതി ശുക്ളയുടെ ട്വീറ്റ്. ഇവരുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ട്വിറ്റർ ഇന്ത്യ ഇവരുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുകയായിരിക്കുന്നു. ആക്രമണത്തെയും, വംശഹത്യയെയും, വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെയും ഉള്ള ട്വിറ്ററിന്റെ പോളിസി അനുസരിച്ചാണ് നടപടി.

സംഘപരിവാർ കൊല ചെയ്ത മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയുമായി ബന്ധപ്പെട്ട ന്യായികരണവുമായി ഇവർ മുൻപ് രംഗത്തെത്തിയിരുന്നു. ഗൗരി ലങ്കേഷ് എന്ന കമ്മിയെ ആരോ കൊന്നിരിക്കുന്നു, നിന്റെ കാര്യമാണ് നിനക്ക് പ്രതിഫലം നല്‍കുന്നത് എന്നതായിരുന്നു മുൻപ് ഇവർ നടത്തിയ വിദ്വേഷപരമായ ട്വീറ്റ്.

കൂടാതെ കശ്മീർ താഴ്വരയിലെ തീവ്രവാദവും അവർക്ക് ലഭിക്കുന്ന സഹായവും ഇല്ലാതാക്കാൻ വംശഹത്യ നടപ്പിലാക്കണമെങ്കിൽ അവർ അത് ചെയ്യട്ടെ എന്ന് മുൻപ് ഇവർ ട്വീറ്റ് ചെയ്തിരുന്നു. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ഇവരെ സർക്കാർ നിയന്ത്രണത്തിലുള്ള ലോക്സഭാ ചാനലിൽ നിന്ന് പുറത്താക്കണമെന്ന ശക്തമായ ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Spread the love
Read Also  കാശ്മീരിലെ വംശഹത്യ അവസാനിപ്പിക്കുക; കാശ്മീരിനെ സ്വതന്ത്രമാക്കുക; ക്രിക്കറ്റ് മത്സരത്തിനിടെ ബാനറുമായി വിമാനം