Wednesday, January 19

വിമാനത്തില്‍ ചാപ്പിള്ളയ്ക്ക് പ്രസവിച്ച്‌ ശൗച്യമുറിയില്‍ ഉപേക്ഷിച്ചു: ഗര്‍ഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് തായ്ക്വണ്ട താരം

വിമാനത്തില്‍ വച്ച് ചാപ്പിള്ളയ്ക്ക് ജന്മം നല്‍കിയ തായ്ക്വണ്ട കളിക്കാരി കുഞ്ഞിന്റെ ശവം വിമാനത്തിലെ ശൗച്യമുറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് അസാമില്‍ നിന്നുള്ള 19കാരിയായ തായ്ക്വണ്ട താരം. എയര്‍ഏഷ്യ വിമാനത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് തായ്ക്വണ്ട താരം പറയുന്നു. ഈ വാദത്തിന് പിന്തുണയുമായി അവരുടെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഏഷ്യ വിമാനം ഇറങ്ങാനൊരുങ്ങുമ്പോഴാണ് ശൗച്യമുറികളില്‍ ഒന്നില്‍ നിന്നും ടവലില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ ശവശരീരം ലഭിച്ചത്. ഉടന്‍ തന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചതായി എയര്‍ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം കുട്ടിയെ പരിശോധിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തുകയായിരുന്നു. വിമാനത്തിനുള്ളില്‍ വച്ചാണ് പ്രസവം നടന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു.

ഗുവാഹത്തിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പിടിഐയോട് പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് കോച്ചിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു താരം. ഭ്രൂണം നഷ്ടപ്പെട്ടു എന്ന് യുവതി സമ്മതിച്ചതിനെ തുടര്‍ന്ന് അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ അവര്‍ വിസമ്മതിച്ചതായാണ് വിവരം. താരത്തിന്റെ പാസ്‌പോര്‍ട്ട് പോലീസ് കസ്റ്റഡിയിലായതിനാല്‍ അവര്‍ക്ക് ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യാനാവില്ല.

Spread the love
Read Also  നിർഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്കു തീസ് ഹസാരി കോടതിയുടെ സ്റ്റേ

Leave a Reply