Saturday, January 29

അമിത് ഷായുടെ അഹങ്കാരമാണ് പരാജയത്തിനു കാരണം ; ബി ജെ പിയിൽ കലഹം

അഞ്ചു സംസ്ഥാനങ്ങളിലേറ്റ പരാജയം ബി ജെ പിയിൽ കലാപത്തിനു തുടക്കം കുറിക്കുന്നു, അമിത് ഷായുടെ അഹംഭാവമാണ് ഹിന്ദി ബൽറ്റിലേറ്റ പരാജയത്തിനു കാരണമെന്ന ആരോപണവുമായി ഗുജറാത്ത് പാർട്ടി ഘടകത്തിലെ  നേതാവായ രേഷ്മ പട്ടേൽ രംഗത്തു വന്നിരിക്കുന്നു.

അമിത് ഷായുടെ ഈഗോയാണ് പാർട്ടിയെ ഈ നിലയിലുള്ള പരാജയത്തിലേക്ക് നയിച്ചതെന്നും സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരിക്കലും ചെവികൊടുക്കാത്ത സ്വഭാവവും അദ്ദേഹമാണ് ഗവണ്മെൻ്റിനെ നയിക്കുന്നതെന്നുമൊക്കെയുള്ള ധാരണതന്നെയാണ് പാർട്ടിയുടെ പരാജയത്തിനു കാരണമെന്ന് അവർ പറഞ്ഞു.

ഒരോ പാർട്ടി അംഗങ്ങൾക്കും അവരുടേതായ റോൾ പാർട്ടിയിലുണ്ടെന്നും ബലിദാനികളായവരുടെ കുടുംബങ്ങൾക്ക് ജോലി നലകുമെന്നും വാഗ്ദാനം നൽകുകയും ചെയ്ത അമിത് ഷാ, പക്ഷേ   ആ വാഗ്ദാനത്തിൽ നിന്നു പിൻ വാങ്ങുകയും പലപ്രാവശ്യം താനിതോർമ്മിപ്പിച്ചിട്ടും കാര്യമായെടുത്തില്ലെന്നും അവർ പറയുന്നു. 

രാജസ്ഥാനിലും മധ്യപ്രദേശിലും തോൽ വിയെച്ചല്ലി പ്രാദേശികതലത്തിൽ കലഹം ആരംഭിച്ചു. റിബലുകളുടെ എണ്ണം വർധിച്ചതും പലയിടങ്ങളിലും ഗണ്യമായ തതിൽ വോട്ട് നേടിയതും പാർട്ടി നേതൃത്വത്തിൻ്റെ ജാഗ്രതക്കുറവാണെന്നാണ് പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. ഈ വിഷയത്തെച്ചല്ലി പരസ്പരം പോരടിച്ച് പൊട്ടിത്തെറിയിലേയ്ക്ക് പോകാതിരിക്കാൻ ജാഗ്രത പുലർത്താൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹർദ്ദിക് പട്ടേലിനൊപ്പം ബി ജെ പിയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ച രേഷ്മ പട്ടേൽ ഒരു വർഷം മുൻപ് ബി ജെ പിയിലേക്ക് ചേക്കേറുകയായിരുന്നു. 

എന്തായാലും അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിനുമുമ്പ്  ബി ജെ പി യിൽ നിന്നും വലിയ തോതിൽ ഒരു കൊഴിഞ്ഞു പോക്ക് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രതിപക്ഷം

 

 

Spread the love
Read Also  ട്വിറ്റർ അമിത് ഷായുടെ ഫോട്ടോ നീക്കം ചെയ്തു

Leave a Reply