Sunday, November 29

ലവ് ജിഹാദല്ല, ഭീകരപ്രവർത്തകയുമല്ലെന്ന് അബൂദാബിയിലെത്തിയ സിയാനി ബെന്നി

തന്നെ ഭീകരപ്രവർത്തകർ തട്ടിക്കൊണ്ടുപോയതായും ലവ് ജിഹാദ് നടത്തിയതായും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പ്രചാരണത്തിനെതിരെ സിയാനി ബെന്നി രംഗത്ത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിലേക്ക് വന്നതാണെന്നും താൻ ലവ് ജിഹാദല്ല നടത്തിയതെന്നുമാണു യു.എ.ഇ.യിലെത്തിയ മലയാളി യുവതി സിയാനി ബെന്നി വെളിപ്പെടുത്തി. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ നിന്നും യു.എ.ഇയില്‍ എത്തിയ 19 കാരിയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കോഴിക്കോടുള്ള മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയായ ഐ എസിൽ ചേരാന്‍ എത്തിയതാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.  തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ മറുപടിയുമായാണു രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യു.എ.ഇയില്‍ എത്തിയതാണെന്നും അവര്‍ പറഞ്ഞു.

സെപ്തംബർ 19 ആം തീയതി മുതലാണു സിയാനിയെ കാണാതായത്. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ പോയിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നു. അബുദാബിയിലുള്ള അയാളുടെ അടുത്തേക്കാണ് സിയാനി എത്തിയത്. പിന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു

സ്വന്തം ഇഷ്ടപ്രകാരം നിയമപരമായി വിവാഹം കഴിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും സിയാനി അറിയിച്ചത്. അബുദാബി കോടതിയില്‍ 24-ാം തീയതി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതായും ഇവര്‍ പറഞ്ഞു. ആയിഷ എന്ന പേരാണ് സിയാനി സ്വീകരിച്ചിരിക്കുന്നത്. ഭീകരപ്രവർത്തകരോടൊപ്പം തന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് യുവതി ആവശ്യപ്പെട്ടു. കോഴിക്കോടുള്ള പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യു.എ.ഇയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം യു എ ഇയിലെത്തുന്ന മാതാപിതാക്കളോടൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി സ്ഥിരമായി അബുദാബിയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി അറിയിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ദുബായിൽ ഇനി സൗജന്യമായി ആള്‍ക്കഹോള്‍ ലൈസന്‍സ്

1 Comment

  • Basheer

    നീ അതൊന്നും പറഞ്ഞാല്‍ പറ്റില്ല. . . നിന്നെ തട്ടി ക്കൊണ്ട് പോയത് തന്നെ. .. അതും കൊടും ഭീകരര്‍. . . ഇസ്ലാമിക ഭീകരര്‍. . . അതിനാ അവര്‍ അറബ് രാജ്യത്തേക്ക് കൊണ്ട് പോയത്. ..ഹാ. .

Leave a Reply