Sunday, January 16

ലവ് ജിഹാദ് ആരോപിച്ച് യുവതിയ്ക്ക് പൊലീസ് വാനിൽ വെച്ച് മർദ്ദനം; വീഡീയോ

വ് ജിഹാദ് ആരോപിച്ച് പൊലീസ് വാനിൽ യുവതിയ്ക്ക് മർദ്ദനം. പൊലീസുകാർ തന്നെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിൽ ലവ് ജിഹാദ് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമിച്ച യുവതിയെ രക്ഷപ്പെടുത്തി വരുമ്പോൾ ആണ്മു സംഭവം. മുസ്ളീം പങ്കാളിയെ തിരഞ്ഞെടുത്തതിന് യുവതിയെ വാനിൽ വെച്ച് പൊലീസ് പരിഹസിക്കുകയും തുടർന്ന് യുവതിക്ക് സമീപം ഇരിക്കുന്ന വനിതാ പൊലീസ് യുവതിയുടെ തലയ്ക്കുൾപ്പടെ പലവട്ടം അടിക്കുന്ന രംഗങ്ങളാണ് ദൃശ്യത്തിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം, പൊലീസ് സ്റ്റേഷനിൽ വെച്ചും യുവതി അപമാനിക്കപെട്ടു. തുടർന്ന് വൈകുന്നേരം വീട്ടിൽ നിന്ന് രക്ഷാകർത്താക്കൾ വന്നതിന് ശേഷമാണ് യുവതിയെ പൊലീസ് വിട്ടയച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തിനെതിരെ ഒരു തരത്തിലുള്ള നടപടിയും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

പ്രതീഷ് വിശ്വനാഥ്‌ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഉത്തർപ്രദേശിൽ ഉൾപ്പടെ ലവ് ജിഹാദ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് താനാണെന്ന് അവകാശപ്പെട്ടിരുന്നു. ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും പ്രേമിച്ച് ലവ് ജിഹാദ് ക്യാമ്പയിൻ വഴി മുസ്ളീം മതത്തിലേക്ക് മാറ്റുന്നുവെന്നാണ് സംഘപരിവാർ അവകാശപ്പെടുന്നത്. എന്നാൽ ലവ് ജിഹാദ് എന്ന സംഘപരിവാർ ആശയത്തെ തെളിയിക്കുന്ന കേസുകൾ ഒന്നും തന്നെ രാജ്യത്ത് രജിസ്റ്റർ ചെയ്യപെട്ടട്ടില്ല.

Love jihad issue Police and VHP goons attacked a Girl

ലവ് ജിഹാദ് ആരോപിച്ച് പെൺകുട്ടിയെ പൊലീസ് വാനിൽ മർദ്ദിക്കുന്നു

Prathipaksham News ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 25, 2018

പൊലീസ് മർദ്ദിക്കുന്നതിന്റെ യൂ ട്യൂബ് വീഡിയോ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

 

Spread the love
Read Also  സംഘപരിവാർ സർക്കാസ്റ്റിക് പേജ് 'സഞ്ജീവനി' ഫേസ്‌ബുക്ക് പൂട്ടിച്ചു

Leave a Reply