ബീഹാറിൽ 54 കുട്ടികൾ മരിക്കാനിടയായതിന്റെ കാരണം ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധർ. ബീഹാറിലെ മുസാഫർപൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകൾ കഴിഞ്ഞ ജനുവരി മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകൾ കൊണ്ടാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

179 കേസുകളിൽ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂൺ മാസത്തിലാണ്.

ലിച്ചി പഴത്തിലുള്ള വിഷാംശം കുട്ടികളിൽ മസ്തിഷ്ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലിച്ചിയില്‍ മരണ കാരണമായേക്കാവുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് 2015-ൽ അമേരിക്കൻ ഗവേഷകർ കണ്ടെത്തിയിരുന്നു. ലിച്ചി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന ബംഗ്ലാദേശിലും വിയറ്റ്നാമിലും നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

lychee tree എന്നതിനുള്ള ചിത്രം

മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എൻസൈഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിർന്ന ഹെൽത്ത് ഓഫീസറായ അശോക് കുമാർ സിംഗ് പറഞ്ഞു. എൻസൈഫലൈറ്റിസ് ബാധിച്ച് 2013 ൽ 351 പേരിലധികം പേര് ഉത്തർപ്രദേശിൽ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.

1995-മുതല്‍ മുസാഫർപുരിലും സമീപ ജില്ലകളിലും ലിച്ചി സീസണായ വേനല്‍ക്കാലത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ചാംകി ബുഖാര്‍’ എന്നാണ്‌ പ്രാദേശികമായി ഈ അസുഖം അറിയപ്പെടുന്നത്. അത് 2014-ൽ 150 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

lychee tree എന്നതിനുള്ള ചിത്രം

കൂടതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഢനം: അഞ്ച് പെണ്‍കുട്ടികളെ കൂടി ബലാല്‍സംഗത്തിന് ഇരയാക്കിയതായി പോലീസ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here