ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തിപരവും വാസ്തവ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിഎന്നാരോപിച്ച് കൊണ്ട് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കറിനെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എംബി രാജേഷ്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‍റെ ഭാര്യ സഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ എ ജയശങ്കര്‍ പറഞ്ഞത്.
ഇതിനെതിരെയാണ് ശക്തമായ ഭാഷയിൽ എംബി രാജേഷ് പ്രതികരിച്ചത്.

ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ജയശങ്കറിന്‍റെ ആരോപണമുയർന്നത്.
ജയശങ്കറിന്‍റെ ആരോപണത്തിന് ശേഷം അതുവരെ ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ്, ചാനല്‍ ഓഫിസുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ജയശങ്കറിന്‍റെ ആരോപണത്തെക്കുറിച്ച് ചില പ്രേക്ഷകര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എംബി രാജേഷ് പിന്നീട് പറഞ്ഞു.

‘ആദ്യം ഇത്തരം അപമാനകരമായൊരു ആരോപണം ഉന്നയിച്ചത് ഹിന്ദു ഐക്യവേദി നേതാവായ ശശികലയായിരുന്നെന്നുംപിന്നീട് മറ്റു ചിലർ ഇതേറ്റുപിടിക്കുകയായിരുന്നെന്നും അവര്‍ക്കെതിരായി ഡിജിപിക്കു പരാതിയും കൊടുക്കുകയും അതില്‍ ക്രിമിനല്‍ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്’-രാജേഷ് പറയുന്നു

ആരെയും എന്തു പുലഭ്യവും പറയാന്‍ ജന്മാവകാശമുണ്ടെന്നു കരുതുന്നയാളാണ് ജയശങ്കര്‍. സര്‍വത്ര പുച്ഛം, പരമ പുച്ഛം, ഇതൊക്കെ ഒരലങ്കാരമായി കൊണ്ടുനടക്കുന്നയാളാണെന്നും ഞാന്‍ അയാളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും രാജേഷ് പറയുന്നു.

എന്തു തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ട ഒരാളല്ല താനെന്നും . അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ജയശങ്കറിനെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. ടെലിവിഷന്‍ ചാനലിലിരുന്ന് പുച്ഛിക്കലും വെല്ലുവിളിക്കലുമാണല്ലോ ജോലി. മര്യാദ പഠിപ്പിച്ചിരിക്കുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ നിയമനടപടിയെ ഭയക്കുന്ന ആളൊന്നുമല്ല തൻ എന്നായിരുന്നു ജയശങ്കറിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ നേതാവായ സഖാവ് പിണറായി വിജയന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് നോട്ടീസ് അയച്ചിട്ടുള്ളയാളാണെന്നും ജയശങ്കര്‍ പറഞ്ഞു

വെറും 50 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു കൊണ്ടുള്ള നോട്ടീസായിരുന്നു പിണറായി വിജയന്‍ അയച്ചത്. നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല. എന്തായാലും ആ അവസരം രാജേഷിന് കൈവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം കേസ് കൊടുക്കട്ടേയെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പ്രതിപക്ഷം വാർത്തയെ തുടർന്ന് നവോദയ സ്ക്കൂളിലെ വിഷയം എം.ബി രാജേഷ് ലോക്സഭയിൽ വീണ്ടും ഉന്നയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here