Monday, January 24

എം.ഐ. ഷാനവാസിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ

കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.ഐ.ഷാനവാസ് ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. അണുബാധയെത്തുടർന്നാണ് ഷാനവാസിന്റെ ആരോഗ്യനില മോശമായത്.

നവംബര്‍ ഒന്നിനാണ് ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് അടുത്ത ദിവസം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക്
ശേഷം ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച നില വഷളാകുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടമാര്‍ അറിയിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.

Spread the love
Read Also  സിപിഐഎമ്മിനെതിരെ താൻ ഒന്നും മിണ്ടില്ലെന്ന് രാഹുൽ ഗാന്ധി; മത്സരം ബിജെപിക്കെതിരെയാണെന്നും രാഹുൽ

Leave a Reply